---
title: "#VeenaGeorge  |  ഡയാലിസിസ് കേന്ദ്രം തുറക്കണം; നാദാപുരം ഗവ.ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉടൻ തുറക്കണം - മന്ത്രി വീണാ ജോർജ്"
english_title: "#Dialysis #center #shouldbe #opened  #Dialysis #center #Nadapuram #GovtHospital #soon #Minister #VeenaGeorge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160826/dialysis-center-shouldbe-opened-dialysis-center-nadapuram-govthospital-soon-minister-veenageorge"
published_at: "2023-11-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cafba69f62_veena_1.jpg"
keywords: []
---

# #VeenaGeorge  |  ഡയാലിസിസ് കേന്ദ്രം തുറക്കണം; നാദാപുരം ഗവ.ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉടൻ തുറക്കണം - മന്ത്രി വീണാ ജോർജ്

> **Lead Summary:** **നാദാപുരം : [** ഗവ.താലൂക്ക് ആശുപത്രിയിൽ കൂടുതൽ പേരെ കിടത്തി ചികിത്സിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. നൂറിലേറെ പേരെ അഡ്മിറ്റ് ചെയ്യാവുന്ന സ്ഥാനത്ത് പത്തോ ഇരുപതോ പേരെ മാത്രമാണ് കിടത്തിച്ചികിത്സിക്കുന്നതെന്നും ശേഷിക്കനുസൃതമായി രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ അവസരം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

## Article Content

**നാദാപുരം : [** ഗവ.താലൂക്ക് ആശുപത്രിയിൽ കൂടുതൽ പേരെ കിടത്തി ചികിത്സിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. നൂറിലേറെ പേരെ അഡ്മിറ്റ് ചെയ്യാവുന്ന സ്ഥാനത്ത് പത്തോ ഇരുപതോ പേരെ മാത്രമാണ് കിടത്തിച്ചികിത്സിക്കുന്നതെന്നും ശേഷിക്കനുസൃതമായി രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ അവസരം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവൃത്തികൾ ഉടൻ പൂർത്തകരിച്ച് നവംബർ അവസാനത്തോടെ അത് പ്രവർത്തനക്ഷമമാക്കണം. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി ആരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകി. സൗകര്യപ്രദമായ സ്ഥലം ലഭ്യമാകുന്ന മുഖയ്ക്ക് ഇവിടെ കാരുണ്യ ഫാർമസി ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, കെ കെ രമ, അഡീഷനൽ ഡിഎച്ച്എസ് ഡോ. കെ വി നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160826/dialysis-center-shouldbe-opened-dialysis-center-nadapuram-govthospital-soon-minister-veenageorge)