---
title: "#Upgradation  |  കല്ലാച്ചി ടൗൺ നവീകരണം: ഒന്നര മീറ്റർ വീതികൂട്ടാൻ കുറ്റിയടിച്ചു"
english_title: "#Kallachi #Town #Upgradation #Oneandhalf  #meter #widening #nailed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160896/kallachi-town-upgradation-oneandhalf-meter-widening-nailed"
published_at: "2023-11-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cf0631c49c_kallachi_.jpg"
keywords: []
---

# #Upgradation  |  കല്ലാച്ചി ടൗൺ നവീകരണം: ഒന്നര മീറ്റർ വീതികൂട്ടാൻ കുറ്റിയടിച്ചു

> **Lead Summary:** **നാദാപുരം : [ **മൂന്നു കോടി രൂപ ചെലവിട്ട്‌ നവീകരിക്കുന്ന കല്ലാച്ചിടൗണിലെ വീതികൂട്ടലിന് കുറ്റിയടിച്ചു. പുതിയ അലൈൻമന്റ്‌ പ്രകാരം ഓരോഭാഗത്തുനിന്നും ഒന്നര മീറ്ററെന്ന അളവിലാണ് വീതികൂട്ടുന്നത്. ഓരോഭാഗത്തുനിന്നും 3 മീറ്ററെന്നതായിരുന്നു ആദ്യത്തെ അളവ്‌.

## Article Content

**നാദാപുരം : [ **മൂന്നു കോടി രൂപ ചെലവിട്ട്‌ നവീകരിക്കുന്ന കല്ലാച്ചിടൗണിലെ വീതികൂട്ടലിന് കുറ്റിയടിച്ചു. പുതിയ അലൈൻമന്റ്‌ പ്രകാരം ഓരോഭാഗത്തുനിന്നും ഒന്നര മീറ്ററെന്ന അളവിലാണ് വീതികൂട്ടുന്നത്. ഓരോഭാഗത്തുനിന്നും 3 മീറ്ററെന്നതായിരുന്നു ആദ്യത്തെ അളവ്‌.

ഇതിനെതിരെ വിവിധ തുറകളിൽ നിന്ന് എതിർപ്പുണ്ടായതിനെ തുടർന്ന്‌‌ കെട്ടിട ഉടമകളുമായും വ്യാപാരികളുമായും ചർച്ച നടത്തിയാണ് ഒന്നര മീറ്ററായി ‌ ചുരുക്കിയത്‌. നിലവിലുണ്ടാക്കിയ അലൈൻമന്റ്‌ പ്രകാരം ഓരോ ഭാഗത്തുനിന്നും വീതികൂട്ടുമ്പോൾ മാറ്റിപ്പണിയേണ്ട കെട്ടിടങ്ങളുടെ നിർമ്മാണം പരാതികൾക്കിട നൽകാതെ നടക്കുന്നതിന്‌ പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.

ബസ്‌ ബേ,സൈക്കിൾ പാർക്കിംഗ്‌,വീതി കൂട്ടിയ നടപ്പാത തുടങ്ങിയ സൗകര്യങ്ങളോടെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതാണ്. വ്യാപാരികളും കെട്ടിട ഉടമകളും സഹകരിച്ചതോടെയാണ് ഏറെ നാളായി മുടങ്ങിക്കിടന്ന ടൗൺ നവീകരണം യാതാർത്ഥ്യമാകുന്നത്‌ ഇ കെ വിജയൻ എം എൽ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അദ്ധ്യക്ഷം വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട് അഖില മര്യാട്ട്,ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ‌ രജീന്ദ്രൻ കപ്പള്ളി,ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ പി പി ബാലകൃഷ്ണൻ സി വി നിഷ മനോജ്,വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കളായ വി പി കിഞ്ഞികൃഷ്ണൻ, എം പി സൂപ്പി,കെ പി കുമാരൻ മാസ്റ്റർ,കരിമ്പിൽ ദിവാകരൻ , അഡ്വ കെ എം രഘുനാഥ്‌,ഷൈജു പൊതുമരാമത്ത് റോഡ് വിഭാഗം A EXe നിധിൻ ലക്ഷ്മണൻ, ഓവർസ്സിയർ ശരണ്യ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160896/kallachi-town-upgradation-oneandhalf-meter-widening-nailed)