---
title: "#collapsed  |  കനത്ത മഴയിൽ വീടിനോട് ചേർന്ന മതിൽ തകർന്നു; വീട് അപകടാവസ്ഥയിൽ"
english_title: "#wall #adjacent #house #collapsed #heavy #rain #house #danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160951/wall-adjacent-house-collapsed-heavy-rain-house-danger"
published_at: "2023-11-09T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d2073062a7_nadapuram.jpg"
keywords: []
---

# #collapsed  |  കനത്ത മഴയിൽ വീടിനോട് ചേർന്ന മതിൽ തകർന്നു; വീട് അപകടാവസ്ഥയിൽ

> **Lead Summary:** **നാദാപുരം:[ ** കല്ലാച്ചി ടൗണിനടുത്ത് കുറ്റിപ്രത്ത് കനത്ത മഴയിൽ വീടിനോട് ചേർന്ന് നിർമ്മിച്ച മതിൽ തകർന്നു. ഇതോടെ വീട് അപകടാവസ്ഥയിലായി.

## Article Content

**നാദാപുരം:[ ** കല്ലാച്ചി ടൗണിനടുത്ത് കുറ്റിപ്രത്ത് കനത്ത മഴയിൽ വീടിനോട് ചേർന്ന് നിർമ്മിച്ച മതിൽ തകർന്നു. ഇതോടെ വീട് അപകടാവസ്ഥയിലായി.

കല്ലാച്ചികൊമേർസ്യൽ ഇൻസ്റ്റിസ്റ്റ്യൂട്ടിന് സമീപത്തെ പുത്തമ്പുരയിൽ രഞ്ജിത്തിന്റെ വീട്ടു മുറ്റത്തിന്റെ മതിലാണ് തകർന്ന് താഴെ റോഡിലേക്ക് പതിച്ചത്.

ബുധനാഴ്ച രാത്രി മുഴുവൻ ഈ പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മുറ്റമടക്കം മതിൽ തകർന്നു വീണത്.

മതിൽ വീഴുമ്പോൾ താഴെ റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എത്രയും വേഗം മതിൽ പുനർ നിർമ്മിച്ച് സുരക്ഷിതമാക്കിയില്ലെങ്കിൽ വീട് തന്നെ റോഡിലേക്ക് പതിച്ചേക്കുമെന്ന സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160951/wall-adjacent-house-collapsed-heavy-rain-house-danger)