---
title: "#PalestinianSolidarity  |  പലസ്തീന്‍ ഐക്യദാര്‍ഢ്യം ; നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു"
english_title: "#Palestinian #Solidarity #Congress #workers #organized  #solidarity #rally #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160982/palestinian-solidarity-congress-workers-organized-solidarity-rally-nadapuram"
published_at: "2023-11-10T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db68312301_palestine.jpg"
keywords: []
---

# #PalestinianSolidarity  |  പലസ്തീന്‍ ഐക്യദാര്‍ഢ്യം ; നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**[ ]പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ഐക്യദാര്‍ഢ്യ റാലി കല്ലാച്ചിയില്‍ നിന്നും ആരംഭിച്ച നാദാപുരത്ത് സമാപിച്ചു.

## Article Content

**നാദാപുരം: [**[ ]പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ഐക്യദാര്‍ഢ്യ റാലി കല്ലാച്ചിയില്‍ നിന്നും ആരംഭിച്ച നാദാപുരത്ത് സമാപിച്ചു.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാര്‍ പങ്കെടുത്ത റാലിക്ക് നാദാപുരത്ത് വച്ച് നടന്ന ഐക്യദാര്‍ഢ്യ സംഗമം കെപിസിസി മെമ്പര്‍ അഡ്വ ഐ. മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹനന്‍ പറക്കടവ് അധ്യക്ഷത വഹിച്ചു.

ആവോലം രാധാകൃഷ്ണന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, അഡ്വഎ സജീവന്‍, അഡ്വ. കെ എം രഘുനാഥ്, വി വി റിനീഷ്, കെ പ്രേമന്‍എന്നിവര്‍ സംസാരിച്ചു. റാലിക്ക് പി കെ. ദാമു മാസ്റ്റര്‍, കെ കൃഷ്ണന്‍ മാസ്റ്റര്‍, അ ശോകന്‍ തൂണേരി, കെ ചന്ദ്രന്‍ മാസ്റ്റര്‍, എം കെ പ്രേംദാസ്, ടി മൂസ ഹാജി, രവീഷ് വളയം, സി കെ ലത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160982/palestinian-solidarity-congress-workers-organized-solidarity-rally-nadapuram)