---
title: "കുനൂർ ദുരന്തം; സൈനികരുടെ ഓർമയ്ക്ക് ഡിഫൻസ് കോർണർ ഒരുക്കും "
english_title: "Coonoor tragedy; The Defense Corner will be prepared in memory of the soldiers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16106/coonoor-tragedy-the-defense-corner-will-be-prepared-in-memory-of-the-soldiers"
published_at: "2021-12-15T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b947418a448_sainikar.jpg"
keywords: []
---

# കുനൂർ ദുരന്തം; സൈനികരുടെ ഓർമയ്ക്ക് ഡിഫൻസ് കോർണർ ഒരുക്കും 

> **Lead Summary:** **അരൂർ: **കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻപൊലിഞ്ഞ ധീരസൈനികർക്ക് പെരുമുണ്ടച്ചേരി വാട്സാപ്പ് കൂട്ടായ്മ ആദരാഞ്ജലിയർപ്പിച്ചു. അന്തരിച്ച മലയാളിസൈനികന്‍റെ സഹപ്രവർത്തകനും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ചാലിൽ നിഷാന്തിന്‍റെ നേതൃത്വത്തിൽ ദീപം കൊളുത്തി.

## Article Content

**അരൂർ: **കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻപൊലിഞ്ഞ ധീരസൈനികർക്ക് പെരുമുണ്ടച്ചേരി വാട്സാപ്പ് കൂട്ടായ്മ ആദരാഞ്ജലിയർപ്പിച്ചു. അന്തരിച്ച മലയാളിസൈനികന്‍റെ സഹപ്രവർത്തകനും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ചാലിൽ നിഷാന്തിന്‍റെ നേതൃത്വത്തിൽ ദീപം കൊളുത്തി.

സൈനികരുടെ സ്മരണയ്ക്കായി പെരുമുണ്ടച്ചേരി കൂട്ടായ്മയുമായി സഹകരിച്ചു സൈനികജോലിയിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിനായി ഡിഫൻസ് കോർണർ തുടങ്ങാനും തീരുമാനിച്ചു.

ശ്രീകാന്ത് എസ്. പരപ്പിൽ, അനീഷ് കുറ്റിയിൽ, പി.കെ ശ്രീജിത്ത്, പ്രകാശൻ ചാലിൽ, വി.കെ പുരുഷോത്തമൻ, കെ.പി. സുജിത്ത്, സി.കെ. രജീഷ്, എൻ.കെ. രാധാകൃഷ്ണൻ, പി.ടി.കെ. അനീഷ്, കെ.പി. റിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16106/coonoor-tragedy-the-defense-corner-will-be-prepared-in-memory-of-the-soldiers)