---
title: "#ArtsFestival |   നാദാപുരം പഞ്ചായത്ത് സ്‌കൂൾ കലോത്സവം : കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിന് ഇരട്ട കിരീടം"
english_title: "#Nadapuram #Panchayath  #School #ArtsFestival #Double #crown #KallachimmalMLPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161064/nadapuram-panchayath-school-artsfestival-double-crown-kallachimmalmlpschool"
published_at: "2023-11-10T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654de74b58ffc_artfest.jpg"
keywords: []
---

# #ArtsFestival |   നാദാപുരം പഞ്ചായത്ത് സ്‌കൂൾ കലോത്സവം : കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിന് ഇരട്ട കിരീടം

> **Lead Summary:** **നാദാപുരം : [ **സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് നടന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിന് ഇരട്ട കിരീടം കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായി .നാദാപുരം ഗ്രാമ പഞ്ചായത്തിലെ 16 സ്‌കൂളുകൾ തമ്മിലാണ് മത്സരം നടന്നത് .

## Article Content

**നാദാപുരം : [ **സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് നടന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിന് ഇരട്ട കിരീടം കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായി .നാദാപുരം ഗ്രാമ പഞ്ചായത്തിലെ 16 സ്‌കൂളുകൾ തമ്മിലാണ് മത്സരം നടന്നത് .

ജനറൽ വിഭാഗത്തിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ ഒന്നാം സ്ഥാനവും നാദാപുരം നോർത്ത് രണ്ടാം സ്ഥാനവും ജി യു പി പി സ്‌കൂൾ കല്ലാച്ചി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .അറബിക് കലാമേളയിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ ,കുമ്മങ്കോട് ഈസ്റ്റ് എം എൽ പി സ്‌കൂൾ എന്നിവർ ഒന്നാം സ്ഥാനവും നാദാപുരം നോർത്ത് എം എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും ജി യു പി സ്‌കൂൾ നാദാപുരം ,കുമ്മങ്കോട് സൗത്ത് എൽ പി സ്‌കൂൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

കലോത്സവത്തിന്റെ സമാപന സമ്മേളനം ഉത്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു . ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . ജനപ്രതിനിധികളായ എ സജീവൻ ,

അബ്ബാസ് കണേക്കൽ , സി ടി കെ സമീറ , സ്വാഗത സംഘം കൺവീനർ സി കെ സുരേഷ് മാസ്റ്റർ , കെ കെ രമേശൻ മാസ്റ്റർ , സ്‌കൂൾ പി ടി എ പ്രസിഡന്റ് പി റഷീദ് , സി വി ഹമീദ് , സതീശൻ മാസ്റ്റർ , പി ബിജേഷ് ,പ്രോഗ്രാം കമ്മിറ്റി കൺവീനർ റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു . നാദാപുരം അർബൻ ബാങ്ക് , നന്മപുരം റസിഡൻസ് അസോസിയേഷൻ എന്നിവയാണ് വിജയികൾക്കുള്ള ട്രോഫി നൽകിയത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161064/nadapuram-panchayath-school-artsfestival-double-crown-kallachimmalmlpschool)