---
title: "കല്ലാച്ചി-വളയം റോഡ് നിർമാണം 31-നുമുമ്പ് പൂർത്തിയാക്കും "
english_title: "Construction of Kallachi-Valayam road will be completed before 31st"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16110/construction-of-kallachi-valayam-road-will-be-completed-before-31st"
published_at: "2021-12-15T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b94c0152ee1_valayam.jpg"
keywords: []
---

# കല്ലാച്ചി-വളയം റോഡ് നിർമാണം 31-നുമുമ്പ് പൂർത്തിയാക്കും 

> **Lead Summary:** **വളയം: **കല്ലാച്ചി-വളയം റോഡ് നിർമാണം 31-നുമുമ്പ് പൂർത്തിയാക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വളയത്ത് റോഡ്നിർമാണം വിലയിരുത്തി. വളയം ടൗണിന് സമീപം കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കംചെയ്യുന്നത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

## Article Content

**വളയം: **കല്ലാച്ചി-വളയം റോഡ് നിർമാണം 31-നുമുമ്പ് പൂർത്തിയാക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വളയത്ത് റോഡ്നിർമാണം വിലയിരുത്തി. വളയം ടൗണിന് സമീപം കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കംചെയ്യുന്നത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

ഇവിടെ മണ്ണെടുത്ത് നിരപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. നേരത്തെ വീതികൂട്ടിയ ഭാഗത്ത് കൈയേറ്റം നടന്നതായ പരാതി നിലനിൽക്കെയാണ് ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും സ്ഥലം സന്ദർശിച്ചത്.

31-നുമുമ്പ് പണി പൂർത്തിയാക്കാൻ ഇ.കെ. വിജയൻ എം.എൽ.എ, യുടെ നേതൃത്വത്തിൽ നാദാപുരത്ത് നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ കെ.പി. പ്രദീഷ്, അംഗങ്ങളായ വി.പി. ശശിധരൻ, എം. സുമതി, എ.എക്സ്.ഇ. ഗഫൂർ, എ.ഇ. വിനോദൻ, അസി. സെക്രട്ടറി വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16110/construction-of-kallachi-valayam-road-will-be-completed-before-31st)