---
title: "#NationalAyurvedaDay  |   ദേശീയ ആയുർവേദ ദിനാചരണം; നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്"
english_title: "#NationalAyurvedaDay #Health #AwarenessClass #NadapuramGovtUPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161118/nationalayurvedaday-health-awarenessclass-nadapuramgovtupschool"
published_at: "2023-11-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e0f7ca7979_class.jpg"
keywords: []
---

# #NationalAyurvedaDay  |   ദേശീയ ആയുർവേദ ദിനാചരണം; നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

> **Lead Summary:** **നാദാപുരം : [ **എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുസ്സ് മിഷന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ

## Article Content

**നാദാപുരം : [ **എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുസ്സ് മിഷന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ

നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ നവംബർ 10ന് രാവിലെ 10 30 ന് വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:മുംതാസ് എംകെ യാണ് ക്ലാസ് എടുത്തത്. 

പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ആശംസകൾ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161118/nationalayurvedaday-health-awarenessclass-nadapuramgovtupschool)