---
title: "കൊന്നത് മുംതാസ് തന്നെ; പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ കുറ്റപത്രം നൽകി "
english_title: "Mumtaz killed; Perot has been charged with throwing twins into a well"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16113/mumtaz-killed-perot-has-been-charged-with-throwing-twins-into-a-well"
published_at: "2021-12-15T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b950a15b260_subeena perod.jpg"
keywords: []
---

# കൊന്നത് മുംതാസ് തന്നെ; പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ കുറ്റപത്രം നൽകി 

> **Lead Summary:** **നാദാപുരം : **മക്കളെ കൊന്നത് മുംതാസ് തന്നെ. പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ പൊലീസ് കുറ്റപത്രം നൽകി. തൂണേരി പഞ്ചായത്തിലെ പേരോട് നാലുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു.

## Article Content

**നാദാപുരം : **മക്കളെ കൊന്നത് മുംതാസ് തന്നെ. പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ പൊലീസ് കുറ്റപത്രം നൽകി. തൂണേരി പഞ്ചായത്തിലെ പേരോട് നാലുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു.

സിസി യുപി സ്കൂൾ പരിസരത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസി(31)നെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് നാദാപുരം സിഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2021 സെപ്തംബർ 26 ഞായറാഴ്‌ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരട്ടക്കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്‌വിൻ എന്നിവരെ ഉമ്മ സുബീന മുംതാസാണ്‌ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സുബീനയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16113/mumtaz-killed-perot-has-been-charged-with-throwing-twins-into-a-well)