---
title: "#aushadhi |   ഹെൽത്ത് ടിപ്പ് ; അറിഞ്ഞ് കഴിക്കാം ആരോഗ്യം കാക്കാം"
english_title: "#Health #tip #Eatwell #stay #healthy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161422/health-tip-eatwell-stay-healthy"
published_at: "2023-11-11T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f92b60f5d9_food.jpg"
keywords: []
---

# #aushadhi |   ഹെൽത്ത് ടിപ്പ് ; അറിഞ്ഞ് കഴിക്കാം ആരോഗ്യം കാക്കാം

> **Lead Summary:** **എടച്ചേരി : [ **ആഹാരം അറിഞ്ഞ് കഴിക്കാം ആരോഗ്യം കാക്കാം . ആഹാരത്തിലൂടെയാവണം ആരോഗ്യം. ശീലിച്ചു പോകുന്നതിനെ മുഴുവനായി മാറ്റാതെ പുതുതായി ചിലതിനെ യുക്തിപരവുമായി ചേർക്കുന്നത് ഇന്നത്തെ കാലത്തെ അനിവാര്യതയാണ്. ആ പുതുതായ കൂടിചേരൽ ഫാസ്റ്റ് ഫുഡ് ആകരുത്. ചെറു ധാന്യങ്ങൾ ആണ് അവിടെ യോജിക്കുന്നത്.

## Article Content

**എടച്ചേരി : [ **ആഹാരം അറിഞ്ഞ് കഴിക്കാം ആരോഗ്യം കാക്കാം . ആഹാരത്തിലൂടെയാവണം ആരോഗ്യം. ശീലിച്ചു പോകുന്നതിനെ മുഴുവനായി മാറ്റാതെ പുതുതായി ചിലതിനെ യുക്തിപരവുമായി ചേർക്കുന്നത് ഇന്നത്തെ കാലത്തെ അനിവാര്യതയാണ്. ആ പുതുതായ കൂടിചേരൽ ഫാസ്റ്റ് ഫുഡ് ആകരുത്. ചെറു ധാന്യങ്ങൾ ആണ് അവിടെ യോജിക്കുന്നത്.

കുഞ്ഞാണെങ്കിലും കേമൻ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ചെറു ധാന്യങ്ങൾ . ധാരാളം സ്ഥൂല പോഷകങ്ങളും (ആവശ്യത്തിന് അന്നജം, മാംസ്യം, കൊഴുപ്പ് ) സൂക്ഷ്മ പോഷകങ്ങളും (അയൺ,കാൽസ്യം,നിയാസിൻ, വൈറ്റമിൻ) ഇവയിൽ അടങ്ങിയിരിക്കുന്നു. പോഷക മൂല്യമുള്ള ഈ ചെറു ധാന്യങ്ങളെ സമീകൃത ആഹാരമായി തന്നെ പരിഗണിക്കാം.

തിന, വരക്‌, ചാമ , റാഗി ഇവയൊക്കെയാണ് പൊതുവെ ലഭ്യമായിട്ടുള്ള ചെറു മാണി ധാന്യങ്ങൾ. ജീവിതശൈലി രോഗങ്ങളിൽ ഇവയെ യുക്തിപൂർവമായി ഉപയോഗിക്കാം. പ്രമേഹം, സ്ഥൗല്യം ഹൈപ്പർലിപ്പിഡെമിയ ,മെറ്റബോളിക് സിൻഡ്രോം,അതെറോസ്‌ക്ലിറോസിസ് (ബ്ലഡ് പ്രഷർ)  ഇവയിലൊക്കെ ഉപയോഗപ്പെടുത്താം. ആഹാരത്തെ ഔഷധമായി ഉപയോഗിക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശം പരിഗണിച്ച ശേഷം മാത്രം നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താം.ഏതെങ്കിലും ഒരു നേരം ദിവസേന എന്നതിൽ കൂടാതെ ശ്രദ്ധിക്കുകയും വേണം.

ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു. ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ,

കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്. പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്. ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക .7592844898

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161422/health-tip-eatwell-stay-healthy)