---
title: "#YouthMarch   |  നാദാപുരത്ത് യൂത്ത് മാർച്ച് ; ചരിത്ര സംഭവമാക്കാൻ നേതൃസംഗമം"
english_title: "#YouthMarch #Nadapuram #Leaders #meet #makeit #historic #event"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161428/youthmarch-nadapuram-leaders-meet-makeit-historic-event"
published_at: "2023-11-11T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f9624c1772_league.jpg"
keywords: []
---

# #YouthMarch   |  നാദാപുരത്ത് യൂത്ത് മാർച്ച് ; ചരിത്ര സംഭവമാക്കാൻ നേതൃസംഗമം

> **Lead Summary:** **നാദാപുരം : [ **[ ]മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് മാർച്ച് നവംബർ 27ന് നാദാപുരത്ത് എത്തിച്ചേരുമ്പോൾ വൻ വിജയമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ. നിയോജകമണ്ഡലം തലത്തിൽ വിളിച്ച് ചേർത്ത നേതൃസംഗമം ഒരുക്കങ്ങൾ വിലയിരുത്തുകയും ചടുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.

## Article Content

**നാദാപുരം : [ **[ ]മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് മാർച്ച് നവംബർ 27ന് നാദാപുരത്ത് എത്തിച്ചേരുമ്പോൾ വൻ വിജയമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ. നിയോജകമണ്ഡലം തലത്തിൽ വിളിച്ച് ചേർത്ത നേതൃസംഗമം ഒരുക്കങ്ങൾ വിലയിരുത്തുകയും ചടുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.

നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ജാഥ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ കൺവെൻഷനുകൾ ചേരും. വിവിധ പഞ്ചായത്തുകളിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ പങ്കെടുക്കും. നവംബർ 15 നുള്ളിൽ ശാഖാതല സ്വാഗതസംഘങ്ങൾ പൂർത്തീകരിക്കും.

പഞ്ചായത്ത് തലങ്ങളിലും ശാഖ തലങ്ങളിലും വിവിധതരം പ്രചരണ പ്രവർത്തനങ്ങൾക്കും മുഹബ്ബത്ത് കീ ബസാറിനും രൂപം നൽകി. സംഗമം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സി മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു.സി വി എം വാണിമേൽ, കെ കെ നവാസ്,മുഹമ്മദ് ബംഗളത്ത്, എൻ കെ മൂസ മാസ്റ്റർ, മിസ്ഹബ് കീഴരിയൂർ, ടി മൊയ്തീൻ കോയ,

ടി കെ ഖാലിദ് മാസ്റ്റർ,എംപി ജാഫർ മാസ്റ്റർ,വി വി മുഹമ്മദലി,എംപി ഷാജഹാൻ, ശുഹൈബ് കുന്നത്ത്, ഹാരിസ് കൊത്തിക്കുടി, വി അബ്ദുൽ ജലീൽ, അജ്മൽ തങ്ങൾസ്, മുഹമ്മദ് പേരോട്, വി വി സഫീർ, അറഫാത്ത് വളയം, മുഹ്സിൻ വളപ്പിൽ, റാഷിക്ക് ചങ്ങരംകുളം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ഇൻ ചാർജ് റിയാസ് എ എഫ് സ്വാഗതവും സെക്രട്ടറി ഒ.മുനീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161428/youthmarch-nadapuram-leaders-meet-makeit-historic-event)