കുറ്റൃാടി: (nadapuramnews.com) ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആന്റ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് വിനയ് ഫോർട്ട്. ആക്ടീവ ടൂ വീലർ ആണ് വിജയികൾക്ക് നൽകിയ സമ്മാനം.

ഇന്ന് വൈകുന്നേരം 4 മണിക്കാണ് നറുക്കെടുപ്പിൽ വിജയികളായ മുസ്ത്തഫ കൂരാച്ചുണ്ട്, ഷാമിൽ-കൊയിലൂർ, രജീഷ് ദ്വാരക എന്നിവർക്കുള്ള സമ്മാനം വിനയ് ഫോർട്ട് നൽകിയത്. സമ്മാനധാന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ മറ്റു ഭാരവാഹികൾ പങ്കെടുത്തു.
വിവിധ കലാപരിപാടികൾ അരങ്ങേറി. അതിന് പുറമേ ലുലു ചെയർമാൻ വേദിയിൽ സംസാരിച്ചു. 23 വർഷത്തെ പാരമ്പര്യമുള്ള ലുലു ഗ്രൂപ്പ് വരുന്ന ദിവസങ്ങളിൽ നടത്താൻ പോകുന്ന "ഗോൾഡൻ ഡേയ്സ്- ആഴ്ച തോറും നറുക്കെടുപ്പ്! ആഴ്ചതോറും സമ്മാനം!" എന്നീ പദ്ധതിയുടെ ഉദ്ഘാടനവും വിനയ് ഫോർട്ട് നിർവഹിച്ചു.
#Lulu #Sarees #Onakazcha #Buy #Win prize #donation #done #VinayFort