---
title: "#campaign   |   ഹെൽത്ത് ക്യാമ്പയിൻ; എടച്ചേരിയിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "#HealthCampaign #health #campaign #women #organized #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161545/healthcampaign-health-campaign-women-organized-edachery"
published_at: "2023-11-12T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507ed8e3be7_camp.jpg"
keywords: []
---

# #campaign   |   ഹെൽത്ത് ക്യാമ്പയിൻ; എടച്ചേരിയിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി : [ **കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തും എടച്ചേരി സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി : [ **കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തും എടച്ചേരി സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ നിഷ എൻ ആശംസ അർപ്പിച്ചു .ജി എച്ച് ഡി വളയം മെഡിക്കൽ ഓഫീസർ ഡോ. ഷോന, ജി എച്ച് ഡി എടച്ചേരി മെഡിക്കൽ ഓഫീസർ അഞ്ചുവത്സൻ,

പുറമേരി താലൂക്ക് ഹോമിയോ ഹോസ്പിറ്റൽ Nam ഡോ. റജുല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒപ്പം ജി എച്ച് ഡി വാണിമേൽ മെഡിക്കൽ ഓഫീസർ ഡോ. ഷെഫീന മുഹമ്മദ്കോയ മെൻസ്ട്രൽ ഹെൽത്ത് ആൻഡ് സ്ട്രെസ് മാനേജ്മെന്റ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

ജി എച്ച് ഡി എടച്ചേരി യോഗ ഇൻസ്ട്രക്ടർ ഡോ. ഗീതു പ്രേംകുമാറിന്റെ നേതൃത്വത്തിൽ യോഗ ആൻഡ് മെഡിറ്റേഷൻ ക്ലാസ് നടന്നു. ചടങ്ങിൽ എടച്ചേരി ജി എച്ച് ഡി മെഡിക്കൽ ഓഫീസർ ഡോ. അഞ്ചുവത്സൻ സ്വാഗതവും ഫാർമസിസ്റ്റ് ജിജി സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161545/healthcampaign-health-campaign-women-organized-edachery)