---
title: "#HappyVillage  |  സന്തുഷ്ട ഗ്രാമം ; നാദാപുരത്തെ പ്രതിനിധികൾ തുരുത്തിക്കരയിൽ"
english_title: "#HappyVillage #representatives #Nadapuram #Thrutthikkara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161612/happyvillage-representatives-nadapuram-thrutthikkara"
published_at: "2023-11-12T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550c13e7398f_village_1-.jpg"
keywords: []
---

# #HappyVillage  |  സന്തുഷ്ട ഗ്രാമം ; നാദാപുരത്തെ പ്രതിനിധികൾ തുരുത്തിക്കരയിൽ

> **Lead Summary:** **നാദാപുരം : [ **പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം, ഊർജ സംരക്ഷണം, സ്വയംതൊഴിൽ, മത്സ്യ _ മുട്ടക്കോഴി വളർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠിക്കാനും, പ്രാവർത്തികമാക്കാനും നാദാപുരത്തെ പ്രതിനിധികൾ എറണാക്കുളം മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര ഗ്രാമം സന്ദർശിച്ചു.

## Article Content

**നാദാപുരം : [ **പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം, ഊർജ സംരക്ഷണം, സ്വയംതൊഴിൽ, മത്സ്യ _ മുട്ടക്കോഴി വളർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠിക്കാനും, പ്രാവർത്തികമാക്കാനും നാദാപുരത്തെ പ്രതിനിധികൾ എറണാക്കുളം മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര ഗ്രാമം സന്ദർശിച്ചു.

കേരളത്തിലെ ആദ്യത്തെ ഫിലമെൻ്റ്' രഹിത ഊർജ സംരക്ഷണ ഗ്രാമമാണ് തുരുത്തിക്കര . രണ്ട് ദിവസത്തെ സന്ദർശനത്തിൻ പാലക്കാട് ഐ.ആർ.ടി.സി കുടി സന്ദർശിക്കുന്നുണ്ട്. സമ്പൂർണ മാലിന്യ മുക്ത ഗ്രാമത്തിനു പുറമേ മുഴുവൻ വീടുകളിലും സൗരോർജ പ്ലാൻറുകളും, മത്സ്യകൃഷി - മുട്ടക്കോഴി വളർത്തൽ സമ്പൂർണ സ്വയംപര്യാപ്ത ഗ്രാമമാണ് തുരുത്തിക്കരഗ്രാമം.

നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലേയും സമീപ വാർഡിലേയും പ്രവർത്തകർ സന്ദർശന സംഘത്തിലുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിന് വാർഡ് മെമ്പർ നിഷമനോജ്, എ.സുരേഷ് ബാബു, വി.കെ ചന്ദ്രൻ ,സി.ടി അനുപ് ,പി.കെ അശോകൻ, പി.കെ പ്രദീപൻ ,കെ.എം മോഹൻദാസ് , അനിൽ പേരടി, തണൽ അശോകൻ, കെ.ടി.കെ ചാന്ദ്നി,സി.കെ നിഷ, സി.കെ റീന, വി.കെ വനജ, വി.കെ സുരേഷ്, ചന്ദ്രൻ സയന ,കെ.കെ അനിൽ സി. കെ രാജേഷ് , സി കെ ശശി , എം പ്രീത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161612/happyvillage-representatives-nadapuram-thrutthikkara)