---
title: "#python | നാട് കടത്തി; വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ  പെരുമ്പാമ്പിനെ പിടികൂടി"
english_title: "#crossed #country #python #killed #domesticanimals #caught"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161739/crossed-the-country-a-python-that-killed-domestic-animals-was-caught"
published_at: "2023-11-13T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551a0be7f1df_Untitled-1.jpg"
keywords: []
---

# #python | നാട് കടത്തി; വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ  പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **നാദാപുരം : **നാട്ടുകാർക്ക് ഭീഷണിയായ പെരുപാമ്പിനെ നാട് കടത്തി. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവായതോടെ പെരുമ്പാമ്പിനെ യുവാക്കളുടെ സംഘം പിടികൂടി.

## Article Content

**നാദാപുരം : **നാട്ടുകാർക്ക് ഭീഷണിയായ പെരുപാമ്പിനെ നാട് കടത്തി. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവായതോടെ പെരുമ്പാമ്പിനെ യുവാക്കളുടെ സംഘം പിടികൂടി.

തെരുവമ്പറമ്പ് പുഴയോരത്ത് നിന്ന് ഇന്നലെ രാത്രിയിൽ യുവാക്കൾ പെരുമ്പാമ്പിനെ പിടികൂടിയത്. വിലങ്ങാട് മലയോരത്ത് നിന്ന് നിരവധി പെരുമ്പാമ്പുകളാണ് കഴിഞ്ഞ വർഷകാലത്ത് ഒഴുകി എത്തിയത്.

പാമ്പ് ജനവാസ മേഖലകളിൽ പ്രവേശിച്ചതോടെ നിരവധി വളർത്തു മൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. ഇത് മൃഗ സ്നേഹികളിൽ വലിയ ആശങ്ക ഉളവാക്കിയിരുന്നു.

ഈ ഘട്ടത്തിലാണ് തെരുവമ്പറമ്പ് മേഖലയിൽ യുവാക്കളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചത്. സ്‌ക്വാഡ് അംഗങ്ങളുടെ ആഴ്ച്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

പെരുമ്പാമ്പിനെ പിടികൂടിയതറിഞ്ഞു വൻ ആൾക്കൂട്ടമാണ് തെരുവമ്പറമ്പിൽ കാഴ്ച്ചക്കാരായെത്തിയത്. ഒടുവിൽ പാമ്പുമായി യുവാക്കൾ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.

പോലീസ് നിർദേശ പ്രകാരം കുറ്റ്യാടി ഫോറസ്റ്റ് സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും അവർ പെരുമ്പാമ്പിനെ സ്വീകരിക്കാൻ എത്തിയില്ല.

ഒടുവിൽ പൊല്ലാപ്പാകുമെന്ന് ഭയപ്പെട്ട യുവാക്കൾ പാമ്പുമായി ഫോറസ്റ്റ് ഓഫിസിൽ എത്തുകയായിരുന്നു. പെരുമ്പാമ്പിനെ പിടികൂടാൻ ഫസലുറഹ്മാൻ, സജാദ്, സർജിദ്, ശാമിൽ ഫറാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161739/crossed-the-country-a-python-that-killed-domestic-animals-was-caught)