---
title: "#felicitated  |   ചാമ്പ്യൻഷിപ്പ് നേട്ടം; മുഹമ്മദിനെയും നുസുൽ റഹ്മാനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു"
english_title: "#championship #achievement #Muhammad #NuzulRahman #felicitated #MuslimYouthLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161763/championship-achievement-muhammad-nuzulrahman-felicitated-muslimyouthleague"
published_at: "2023-11-13T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b7df41431_champion.jpg"
keywords: []
---

# #felicitated  |   ചാമ്പ്യൻഷിപ്പ് നേട്ടം; മുഹമ്മദിനെയും നുസുൽ റഹ്മാനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

> **Lead Summary:** **നാദാപുരം: [ **സംസ്ഥാന തല വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാലും ഏഴും സ്ഥാനം ലഭിച്ച മുഹമ്മദ് കേളോത്തിനെയും നടുവത്ത് നുസുൽ റഹ്മാനെയും മുസ്‌ലിം യൂത്ത് ലീഗ് കല്ലാച്ചി ടൗൺ ശാഖാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**നാദാപുരം: [ **സംസ്ഥാന തല വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാലും ഏഴും സ്ഥാനം ലഭിച്ച മുഹമ്മദ് കേളോത്തിനെയും നടുവത്ത് നുസുൽ റഹ്മാനെയും മുസ്‌ലിം യൂത്ത് ലീഗ് കല്ലാച്ചി ടൗൺ ശാഖാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ ചേർന്ന യോഗം മുസ്‌ലിം യൂത്ത്‌ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വി.അബ്ദുൽ ജലീൽ ഉദ്‌ഘാടനം ചെയ്തു.ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉപഹാരം നൽകി വിദ്യാർത്ഥികളെ ആദരിച്ചു.D.A.P.L കോഴിക്കോട് ജില്ലാ പ്രസിഡന്റ് സികെ നാസർ മുഖ്യ പ്രഭാഷണം നടത്തി.

ടിവികെ ഇബ്രാഹിം,ആനാണ്ടി അബ്ദുല്ല,അസ്‌കർ പുതുശ്ശേരി,ഫവാസ് തുണ്ടിയിൽ,ഹമീദ് ഇല്ലത്ത്,സമീർ പികെ,നാസർ പറമ്പത്ത്,സഫ്‌വാൻ.പി,മുഹമ്മദ് എംകെ,ഖൈസ് മത്തത്ത്,

റംഷാദ് കെ,അൽത്താഫ്,ശാമിൽ,റിസ്‌വാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശാഖാ ജനറൽ സെക്രട്ടറി ജാഫർ തുണ്ടിയിൽ സ്വാഗതവും മുഹമ്മദ്. പി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161763/championship-achievement-muhammad-nuzulrahman-felicitated-muslimyouthleague)