---
title: "#strike  |   വൈദ്യുതി വില വർദ്ധനവ് ; അധികൃതരുടെ കണ്ണ് തുറപ്പികാൻ വ്യാപാരികളുടെ  ഇരുട്ട് സമരം"
english_title: "#Electricity #price #increase #Traders' #darkstrike #open #eyes #authorities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161814/electricity-price-increase-traders-darkstrike-open-eyes-authorities"
published_at: "2023-11-13T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551cf2662648_elecricity_.jpg"
keywords: []
---

# #strike  |   വൈദ്യുതി വില വർദ്ധനവ് ; അധികൃതരുടെ കണ്ണ് തുറപ്പികാൻ വ്യാപാരികളുടെ  ഇരുട്ട് സമരം

> **Lead Summary:** **നാദാപുരം : [ **കച്ചവടം ചെയ്ത് കുടുംബം പുലർത്താൻ വിധിക്കപെട്ട വ്യാപാരികൾ ഇന്നത്തെ കച്ചവടത്തിന്റെ അവസ്ഥയിൽ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പെടാപാട് പെടുകയാണ് .ആ അവസ്ഥയിലാണ് കറന്റിന് വീണ്ടും ചാർജ് കൂട്ടി ഉത്തരവായിരിക്കുന്നത്.

## Article Content

**നാദാപുരം : [ **കച്ചവടം ചെയ്ത് കുടുംബം പുലർത്താൻ വിധിക്കപെട്ട വ്യാപാരികൾ ഇന്നത്തെ കച്ചവടത്തിന്റെ അവസ്ഥയിൽ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പെടാപാട് പെടുകയാണ് .ആ അവസ്ഥയിലാണ് കറന്റിന് വീണ്ടും ചാർജ് കൂട്ടി ഉത്തരവായിരിക്കുന്നത്.

ഇത് സാധാരണ കച്ചവടക്കാരന്റെ മുഖത്തിനേറ്റ പ്രഹരമാണ്. ഈ അന്യായ കറന്റ് ചാർജ് വർദ്ധനവിനെതിരെ നാദാപുരം മർച്ചേന്റസ് അസോസിയേഷൻ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് .

നാദാപുരത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും ഇന്ന് വൈകിട്ട് 7 മണി മുതൽ 7.10 വരെ കച്ചവടസ്ഥാപനങ്ങളിലെ മുഴുവൻ ലൈറ്റുകളും (ഇൻവെർട്ടർ ഉൾപ്പെടെ )ഓഫ് ചെയ്ത് കൊണ്ട് അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള സൂചന സമരം നടത്തുമെന്ന് നാദാപുരം മർച്ചേന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ബാസ് കണേക്കൽ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161814/electricity-price-increase-traders-darkstrike-open-eyes-authorities)