---
title: "#camp |  എസ്.ഇ.എ. നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "#S.E.A. #Leadership #training #camp #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161898/sea-leadership-training-camp-concluded-new"
published_at: "2023-11-13T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655211d6d49b1_camp_.jpg"
keywords: []
---

# #camp |  എസ്.ഇ.എ. നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **നാദാപുരം : [** സമസ്ത എംപ്ളോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ശില്പശാല ശ്രദ്ധേയമായി.

## Article Content

**നാദാപുരം : [** സമസ്ത എംപ്ളോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ശില്പശാല ശ്രദ്ധേയമായി.

വഖഫ് നിയമങ്ങൾ : നിയമങ്ങളും ഉത്തരവാദിത്തങ്ങളും, ഓഡിറ്റിംഗ് , റജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഉമ്മത്തൂർ എസ്. ഐ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. ശംസീർ അധ്യക്ഷനായി. അലി വാണിമേൽ ആമുഖഭാഷണം നടത്തി. ജുനൈദ് പാറപ്പളളി, അഷ്റഫ് അണ്ടോണ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

എം. ഉസ്മാൻ, എൻ. സൂപ്പി തിനൂര്, ടി കെ ഖാലിദ് മാസ്റ്റർ, സി. എച്ച് നാസർ, അബൂബക്കർ പാറക്കടവ്, ഒ. മുനീർ, അഹമ്മദ് ഫസൽ, ഹമീദ് പി.പി., ജാബിർ ടി.കെ.സംസാരിച്ചു. ഷൈജൽ അഹമ്മദ് സ്വാഗതവും ലത്തീഫ് പൊന്നാണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161898/sea-leadership-training-camp-concluded-new)