---
title: "#camp   |   പ്രമേഹം നിർണ്ണയിച്ചും പ്രതിരോധം പറഞ്ഞുകൊടുത്തും ജീവതാളം ക്യാമ്പിന് നാദാപുരത്ത്‌ തുടക്കമായി"
english_title: "#Jeevathalam #camp #started #Nadapuram #diagnosing #diabetes #telling #about #prevention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162211/jeevathalam-camp-started-nadapuram-diagnosing-diabetes-telling-about-prevention"
published_at: "2023-11-14T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655382fdd6e9c_camp.jpg"
keywords: []
---

# #camp   |   പ്രമേഹം നിർണ്ണയിച്ചും പ്രതിരോധം പറഞ്ഞുകൊടുത്തും ജീവതാളം ക്യാമ്പിന് നാദാപുരത്ത്‌ തുടക്കമായി

> **Lead Summary:** **നാദാപുരം: [ **ലോക പ്രമേഹ ദിനത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ജീവതാളം ക്യാമ്പിന് തുടക്കമായി. വാർഡുകളെ ക്ലസ്റ്ററുകളായി തിരിച്ച്‌ മുഴുവന് കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചാണ് ജീവതാളം ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ചും ഭക്ഷണം വ്യായാമം ഉറക്കം എന്നിവയിലൂടെയുള്ള ജീവിതക്രമത്തെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി രോഗമുക്തമായ ആരോഗ്യ ഗ്രാമമാണ് ജീവതാളം പദ്ധതി കൊണ്ട്‌ ലക്ഷ്യം വെക്കുന്നത്‌ .

## Article Content

**നാദാപുരം: [ **ലോക പ്രമേഹ ദിനത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ജീവതാളം ക്യാമ്പിന് തുടക്കമായി. വാർഡുകളെ ക്ലസ്റ്ററുകളായി തിരിച്ച്‌ മുഴുവന് കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചാണ് ജീവതാളം ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ചും ഭക്ഷണം വ്യായാമം ഉറക്കം എന്നിവയിലൂടെയുള്ള ജീവിതക്രമത്തെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി രോഗമുക്തമായ ആരോഗ്യ ഗ്രാമമാണ് ജീവതാളം പദ്ധതി കൊണ്ട്‌ ലക്ഷ്യം വെക്കുന്നത്‌ .

സ്ത്രികളുടെ ഹീമോ ഗ്ലോബിൻ കുറവ്‌ പരിഹരിക്കുന്നതിനാവശ്യമായ പരിശോധനയും പ്രതിരോധ മരുന്ന് വിതരണവും ഇതോടനുബന്ധിച്ച്‌ നടക്കും.പ്രമേഹം രക്തസമ്മർദ്ധം കൊളസ്റ്റ്രോൾ ആൽബുമിൻ ക്രിയാറ്റിൻ കണ്ണ് എന്നിവയും പരിശോധിക്കും.എല്ലാ പരിശോധനയും സൗജന്യമായാണ് നടത്തുന്നത്‌.ആരോഗ്യശീലത്തിനായി യോഗാ പ്രദർശനവും ഡയേറ്റീഷ്യൻ ക്ലാസ്സും ക്യാമ്പിനോടനുബന്ധിച്ച്‌ നടക്കും.

ജീവതാളം ക്യാമ്പിന്റെ പഞ്ചായത്ത്‌ തല ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി. മുഹമ്മദലി നിർവ്വഹിച്ചു.നാദാപുരം താലൂക്ക്‌ ആശുപത്രി മെഡിക്കൽ ഓഫീസർ കെ സന്തോഷ് അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി അബ്ദുൽ ജലീൽ റീന കിണമ്പറേമ്മൽ ഹെൽത്ത്‌ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ഡോ.ഫാത്തിമ ഹാരിസ്‌ മാത്തോട്ടത്തിൽ

അസീസ്‌ തെരുവത്ത്‌ സി ഡി എസ്‌ അംഗം എ ടി കെ രതി ടി കെ റഫീഖ്‌ കെ കെ നൗഫൽ ഒ പി അബ്ദുല്ല പങ്കെടുത്തു. പ്രകൃതി ദത്തമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം കുടുംബ ശ്രീ ഒരുക്കി. കേമ്പുകൾ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും വാർഡ്‌ വികസന സമിതിയും ജെ എച്ച്‌ ഐ മാർ ജെ പി എച്ച് എൻ മാർ എം എല് എസ് പി നഴ്സുമാർ അശാവർക്കർമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരും കുടുംബ ശ്രീയും ചേർന്നാണ് വാർഡുകളിൽ ഒരുക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162211/jeevathalam-camp-started-nadapuram-diagnosing-diabetes-telling-about-prevention)