---
title: "#winners  |   തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവം; തൂണേരി വെസ്റ്റ് എൽ പിയും സി സി യു പി നാദാപുരവും ജേതാക്കൾ"
english_title: "#Thuneri #Panchayath #School #ArtFestival #Thuneri #West LP #CCUPNadapuram #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162230/thuneri-panchayath-school-artfestival-thuneri-west-lp-ccupnadapuram-winners"
published_at: "2023-11-14T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538d808779e_winner.jpg"
keywords: []
---

# #winners  |   തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവം; തൂണേരി വെസ്റ്റ് എൽ പിയും സി സി യു പി നാദാപുരവും ജേതാക്കൾ

> **Lead Summary:** **നാദാപുരം: [**മുടവന്തേരി എം എൽ പി സ്കൂളിൽ (പെരിയാണ്ടി ) വെച്ച് നടന്ന തൂണേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ സമ്മാന ദാനം നടത്തി . തുണേരി പഞ്ചായത്തിലെ പന്ത്രണ്ട് സ്കൂളിലെയും 400 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

## Article Content

**നാദാപുരം: [**മുടവന്തേരി എം എൽ പി സ്കൂളിൽ (പെരിയാണ്ടി ) വെച്ച് നടന്ന തൂണേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ സമ്മാന ദാനം നടത്തി . തുണേരി പഞ്ചായത്തിലെ പന്ത്രണ്ട് സ്കൂളിലെയും 400 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

മത്സരത്തിൽ ജനറൽ വിഭാഗം ഒന്നാം സ്ഥാനം തൂണേരി വെസ്റ്റ് എൽപി സ്കൂളും രണ്ടാം സ്ഥാനം ഇ വി യു പി സ്കൂൾ തുണേരിയും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ചെറുവുവെള്ളൂർ എൽ പി സ്കൂളും കണ്ണങ്കൈ ജി എം എൽ പി സ്കൂളും സി സി യു പി സ്കൂളും പങ്കിട്ടു.

അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം സി സി യു പി സ്കൂൾ നാദാപുരവും രണ്ടാം സ്ഥാനം ഇ വി യു പി സ്കൂൾ തുണേരിയും മൂന്നാം സ്ഥാനം ആതിഥേയരായ മുടവന്തേരി എം എൽ പി സ്കൂളും കരസ്ഥമാക്കി. സമ്മാനദാനം തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി ഷാഹിന നിർവഹിച്ചു.വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി.

വൈസ് സ്ഥിരം സമിതി ചെയർമാൻമാരായ സുധ സത്യൻ, റജുല നിടുംപ്രത്ത്, റഷീദ് കാഞ്ഞിരക്കണ്ടി, മെമ്പർ രജില കിഴക്കും കരമ്മൽ സംഘാടക സമിതി അംഗങ്ങളായ നടക്ക അമ്മദ്,ഇസ്മായിൽ അരയാമൽ, എൻ. സി. ഹമീദ്, സജീവൻ തടത്തിൽ, ഇസ്മായിൽ കാഞ്ഞിരക്കണ്ടി , ഹമീദ് ചന്ദ്രിക,അഷ്‌റഫ് എ എസ്.

പ്രധാനഅധ്യാപകന്മാരായ ശിവകുമാർ, സുധീഷ്, ബവിന, മുകുന്ദൻ എം കെ ,അധ്യാപകരായ മൻസൂറ,മുഹ്സിൻ,അഞ്ചു ,എന്നിവർ പങ്കെടുത്തു.വിജയികൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്ത ഖത്തർ മുടവന്തേരി വെൽഫയർ അസോസിയേഷനേയും പങ്കെടുത്ത മുഴുവൻ കുട്ടികൾക്ക് ട്രോഫി സ്പോൺസർ ചെയ്ത ഹമീദ് ഡേവിഡക്കും യോഗം അഭിനന്ദനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162230/thuneri-panchayath-school-artfestival-thuneri-west-lp-ccupnadapuram-winners)