---
title: "#artfestival   |   കുരുന്ന് പ്രതിഭകൾ ; വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം നാളെ തുടങ്ങും"
english_title: "#Child #talents #Valayam #grampanchayath #school #artfestival #start #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162443/child-talents-valayam-grampanchayath-school-artfestival-start-tomorrow"
published_at: "2023-11-15T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65549514ee94a_festivel.jpg"
keywords: []
---

# #artfestival   |   കുരുന്ന് പ്രതിഭകൾ ; വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം നാളെ തുടങ്ങും

> **Lead Summary:** **വളയം: [ **ആവേശത്തോടെ കുരുന്ന് പ്രതിഭകളെത്തും. ലോവർപ്രൈമറി വിദ്യാർത്ഥികളുടെ കലാ വസന്തത്തിന് നാളെ വളയത്ത് തുടക്കമാകും. വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം ഇന്നും നാളെയും വളയം യുപി സ്കൂളിൽ നടക്കും.

## Article Content

**വളയം: [ **ആവേശത്തോടെ കുരുന്ന് പ്രതിഭകളെത്തും. ലോവർപ്രൈമറി വിദ്യാർത്ഥികളുടെ കലാ വസന്തത്തിന് നാളെ വളയത്ത് തുടക്കമാകും. വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം ഇന്നും നാളെയും വളയം യുപി സ്കൂളിൽ നടക്കും.

ഗ്രാമ പഞ്ചായത്തിലെ ഒൻപത് വിദ്യാലയങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികളിലായി പങ്കെടുക്കും. വ്യാഴാഴ്ച്ച രാവിലെ പരിപാടികൾ തുടങ്ങും.

സമാപന സമ്മേളനം വെള്ളിയാഴ്ച്ച വൈകിട്ട് 4ന് വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യും. വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ അധ്യക്ഷത വഹിക്കും. നാദാപുരം എഇഒ എസ്. വിനയരാജ് സമ്മാനം വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162443/child-talents-valayam-grampanchayath-school-artfestival-start-tomorrow)