---
title: "#python  |  പുറമേരിയിൽ പെരുമ്പാമ്പിനെ പിടികൂടി"
english_title: "#python #caught #purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162545/python-caught-purameri"
published_at: "2023-11-15T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554f108667cb_python.jpg"
keywords: []
---

# #python  |  പുറമേരിയിൽ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **പുറമേരി: [** പുറമേരി പെട്രോൾ പമ്പിന് സമീപം സ്റ്റീൽക്കോ ഗ്ലാസിന് മുമ്പിൽ വലിയ പെരുമ്പാമ്പിനെ പിടികൂടി. അഞ്ച് മീറ്റർ നീളവും നല്ല തടിയുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയിരിക്കുന്നത്.

## Article Content

**പുറമേരി: [** പുറമേരി പെട്രോൾ പമ്പിന് സമീപം സ്റ്റീൽക്കോ ഗ്ലാസിന് മുമ്പിൽ വലിയ പെരുമ്പാമ്പിനെ പിടികൂടി. അഞ്ച് മീറ്റർ നീളവും നല്ല തടിയുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയിരിക്കുന്നത്.

കടയിലെ ജീവനക്കാരൻ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് മെമ്പർ സമീറ കൂട്ടായി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസ് റസ്ക്യൂ ജീവനക്കാരൻ കെ.കെ.രെജിലേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാരായ മുഹമ്മദലി കാട്ടിയത്ത്,

ഷംസു മഠത്തിൽ, സിറാജ് കിഴക്കയിൽ, കെ.ടി.കെ.റാഫി, കെ.കെ.റംഷാദ്, ഹംസ മുറിച്ചാണ്ടി തുടങ്ങിയവരുടെവരുടെ സഹായത്തോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ത്യൻ പെരുമ്പാമ്പ് വിഭാഗത്തിലെ വലിയ വിഷമില്ലാത്ത ഇനമാണ് പിടികൂടിയത് എന്നാണ് പാമ്പ് പിടിത്തക്കാരൻ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162545/python-caught-purameri)