---
title: "#Campaign  |  ഷീഹെൽത്ത്‌ ക്യാമ്പയിൻ; ആയുഷ് സുവർണജൂബിലി നാദാപുരത്ത് ഷീ ഹെൽത്ത്‌ ക്യാമ്പയിൻ ആരംഭിച്ചു"
english_title: "#She #Health #Campaign #AYUSH #Golden #Jubilee #launched #She #Health #Campaign #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163035/she-health-campaign-ayush-golden-jubilee-launched-she-health-campaign-nadapuram"
published_at: "2023-11-17T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65574c4514d43_ayush_.jpg"
keywords: []
---

# #Campaign  |  ഷീഹെൽത്ത്‌ ക്യാമ്പയിൻ; ആയുഷ് സുവർണജൂബിലി നാദാപുരത്ത് ഷീ ഹെൽത്ത്‌ ക്യാമ്പയിൻ ആരംഭിച്ചു

> **Lead Summary:** **നാദാപുരം : [** ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഷീ ഹെൽത്ത്‌ ക്യാമ്പയിൻ ആരംഭിച്ചു.പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. കല്ലാച്ചി ഗവ ഹോമിയോപ്പതി ഡിസ്പെൻസറിയും പതിനെട്ടാം വാർഡ് വികസനസമിതിയുമാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

## Article Content

**നാദാപുരം : [** ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഷീ ഹെൽത്ത്‌ ക്യാമ്പയിൻ ആരംഭിച്ചു.പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. കല്ലാച്ചി ഗവ ഹോമിയോപ്പതി ഡിസ്പെൻസറിയും പതിനെട്ടാം വാർഡ് വികസനസമിതിയുമാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

മെമ്പർ പി.പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല്ലാച്ചി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഷൈനി. പി ബി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി വി എം നജ്മ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എൻ.ശാമില, വി അബ്ദുൽ ജലീൽ , എച്ച് എം സി മെമ്പർ മാരായ ഒ. പി.ഭാസ്കരൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, റീജ. സി കെ എന്നിവർ സംസാരിച്ചു.

ഏകാരോഗ്യം, നല്ല ആരോഗ്യശീലങ്ങൾ, സ്ത്രീ രോഗങ്ങൾ എന്നിവയെ കുറിച്ച് ഡോ ഷഫീന മുഹമ്മദ്‌ കോയ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ഡോ ഷൈനി. പി ബി , ഡോ ഷോണ. എസ് ആർ ഡോ ജ്യോസ്ന ബാലകൃഷ്ണൻ ഡോ. ഷഫീന മുഹമ്മദ്‌ കോയ എന്നിവർ ക്യാമ്പിൻ നേതൃത്വം നൽകി .രസിജ കെ എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163035/she-health-campaign-ayush-golden-jubilee-launched-she-health-campaign-nadapuram)