---
title: "#Quarry   |  വിലങ്ങാട് ക്വാറിക്കെതിരെ സമരം; വനവാസി വൃദ്ധയ്ക്ക് അടക്കം പൊലീസ് മർദ്ദനം : വനവാസി യുവതികളെ ജാതി പേര് വിളിച്ച് ആക്ഷേപം"
english_title: "#Strike #against #Vilangad #Quarry #police #beatup #old #forest #dweller #young #forest #dwellers #accused #caste #names"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163048/strike-against-vilangad-quarry-police-beatup-old-forest-dweller-young-forest-dwellers-accused-caste-names"
published_at: "2023-11-17T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65576426526d3_cast.jpg"
keywords: []
---

# #Quarry   |  വിലങ്ങാട് ക്വാറിക്കെതിരെ സമരം; വനവാസി വൃദ്ധയ്ക്ക് അടക്കം പൊലീസ് മർദ്ദനം : വനവാസി യുവതികളെ ജാതി പേര് വിളിച്ച് ആക്ഷേപം

> **Lead Summary:** **വിലങ്ങാട് : [ **നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വിലങ്ങാട് മലയാങ്ങാട് ക്വാറിയുടെ പ്രവർത്തനം തടയാനെത്തിയ 80 വയസായ വനവാസി വൃദ്ധയ്ക്ക് അടക്കം പോലീസ് മർദ്ദനത്തിൽ പരിക്ക്. പ്രവർത്തനം തടയാനെത്തിയ വനവാസി സ്തീകളെ വളയംസി ഐ ജീവൻ ജോർജ് ജാതിപ്പേര് വിളിച്ച് അക്ഷേപിച്ചതായി ആരോപണം.

## Article Content

**വിലങ്ങാട് : [ **നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വിലങ്ങാട് മലയാങ്ങാട് ക്വാറിയുടെ പ്രവർത്തനം തടയാനെത്തിയ 80 വയസായ വനവാസി വൃദ്ധയ്ക്ക് അടക്കം പോലീസ് മർദ്ദനത്തിൽ പരിക്ക്. പ്രവർത്തനം തടയാനെത്തിയ വനവാസി സ്തീകളെ വളയംസി ഐ ജീവൻ ജോർജ് ജാതിപ്പേര് വിളിച്ച് അക്ഷേപിച്ചതായി ആരോപണം.

കഴിഞ്ഞ ദിവസം വാണിമേൽ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ സമരസമതി നടത്തിയ ധർണ്ണയെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നീർത്തി വെക്കുമെന്ന് സമരസമതിക്ക് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയിരുന്നതായി സമരസമതി കൺവീനർ രാജൻ കമ്പിളിപ്പാറ പറഞ്ഞു. എന്നാൽ ഇത് ലഘിച്ച് ഇന്നലെ പ്രവർത്തനം തുടങ്ങിയത് ഇത് തടയാൻ എത്തിയ വനവാസി സ്തീകളെയടക്കം പൊലീസ് മർദ്ദിച്ച് ജീപ്പിൽ കയറ്റിയതായി സമരസമതി നേതാക്കൾ പറഞ്ഞു.

മർദ്ദനത്തിൽ പരിക്കേറ്റ കബളിപ്പാറ വനവാസി കോളനിയിലെ കുംഭ 80, ജാനു 75, സജീന 25 എന്നിവരെയും. മുഖത്ത് പൊലീസിന്റെ മർദ്ദനമേറ്റ മറ്റോരു യുവതിയേയും നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു ക്വാറി പ്രവർത്തിക്കുന്ന വിവരമറിഞ്ഞ്സമരസമതി പ്രവർത്തകർ എത്തി പ്രവർത്തി തടഞ്ഞത് തുടർന്ന് വളയം പൊലീസ് സ്ഥലത്ത് എത്തി പ്രവർത്തകരെ മർദ്ദിച്ച് ജീപ്പിൽ കയറ്റുകയായിരുന്നുവെന്നാണ് സമര സമതി ആരോപിക്കുന്നത്.

ഇതിൽ ജീപ്പിൽ കയറ്റിയയ ശേഷം യുവിന്റെ മുഖത്ത് സി ഐ അടിക്കുകയായിരുന്നു ജീപ്പിൽ കയറിയ സ്തീകൾക്കും പൊലീസിന്റെ മർദനമേറ്റതായി ആരോപണമുണ്ട്. ക്വാറിയുടെ പ്രവർത്തനം തടഞ്ഞന്ന് കേസിൽ നാല് സ്ത്രീകൾ അടക്കം എട്ട് പേരെയാണ് പോലീസ് ക്വാറിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് ഇവരെ പിന്നീട് സ്റ്റേഷനിൽ ജാമ്യത്തിൽ വിട്ടയച്ചു.

ക്വാറി പ്രവർത്തിക്കുന്നത് ദുരന്ത ബാധിത പ്രദേശത്ത് . അഞ്ച് വർഷം മുൻപ് ഉരുൾ പൊട്ടലിൽ നാലു പേർ മരിച്ച വിലങ്ങാട് ആലി മൂലയുടെ സമീപത്താണ് ഈ ക്വാറി പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തും, റവന്യു വകുപ്പും അതീവ ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശമായി പ്രഖ്യാപിക്കുകയും . ഈ മലയെ ഓറഞ്ച് കാറ്റഗറി യിൽ പെടുത്തുകയും ചെയ്തിട്ടുണ്ടന്ന് പഞ്ചായത്ത് ദേവകളിൽ വ്യക്തമാക്കുന്നു. ഉരുൾ പൊട്ടലിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ച പ്രദേശമായ ആലി മൂലയുടെ തോട്ടടുത്ത ദേശമാണ് മലയങ്ങാട് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം നിർത്തി വെയ്ക്കാൻ പഞ്ചായത്ത് സെക്രട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163048/strike-against-vilangad-quarry-police-beatup-old-forest-dweller-young-forest-dwellers-accused-caste-names)