---
title: "#ArtFestival  |   അൻഷുൽ കലാകിരീടം വളയം പഞ്ചായത്ത് സ്കൂൾ കലോത്സവം ; ചുഴലി ഗവ:എൽ.പി.സ്കൂളിന് കിരീടം"
english_title: "#Anshul #Kalakireedam #Valayam #Panchayath #School #ArtFestival #Chuzhali #Govt: L.P. School #won #crown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163057/anshul-kalakireedam-valayam-panchayath-school-artfestival-chuzhali-govt-lp-school-won-crown"
published_at: "2023-11-17T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557744692bba_festivel.jpg"
keywords: []
---

# #ArtFestival  |   അൻഷുൽ കലാകിരീടം വളയം പഞ്ചായത്ത് സ്കൂൾ കലോത്സവം ; ചുഴലി ഗവ:എൽ.പി.സ്കൂളിന് കിരീടം

> **Lead Summary:** **വളയം: [ **വളയം യു.പിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ ചുഴലി ഗവ:എൽ.പി.സ്കൂൾ ജേതാക്കൾ. അൻഷുൽ മെമ്മോറിയൽ കലാകിരീടം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷനിൽ നിന്നും ഏറ്റുവാങ്ങി.

## Article Content

**വളയം: [ **വളയം യു.പിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ ചുഴലി ഗവ:എൽ.പി.സ്കൂൾ ജേതാക്കൾ. അൻഷുൽ മെമ്മോറിയൽ കലാകിരീടം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷനിൽ നിന്നും ഏറ്റുവാങ്ങി.

ചുഴലി യു പി 65 പോയിന്റ് നേടിയപ്പോൾ 63 പോയിന്റുകൾ നേടി വളയം യു.പിയും ചാലിയോട്ട് പൊയിൽ നേഷണൽ രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.പിയും പൂവ്വവയൽ എൽ.പി ക്കാണ് മൂന്നാം സ്ഥാനം . അറബിക്ക് കലോൽത്സവത്തിൽ കുയ്തേരി എംഎൽ പി ചാമ്പ്യൻമാരായി. വളയം എം എൽ പി രണ്ടും ചെറുമോത്ത് എം.എൽ പി മൂന്നും സ്ഥാനം നേടി.

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ അധ്യക്ഷനായി. നാദാപുരം എഇഒ എസ്. വിനയരാജ് സമ്മാനം വിതരണം ചെയ്തു. പ്രധാന അധ്യാപിക വി.കെ അനില, സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163057/anshul-kalakireedam-valayam-panchayath-school-artfestival-chuzhali-govt-lp-school-won-crown)