---
title: "#aushadhi |  ചികിത്സ കൈയെത്തും ദൂരത്ത്; സോറിയാറ്റിക് ആർത്രൈറ്റിസിന് ഫലപ്രദ ചികിത്സ എടച്ചേരിയിൽ"
english_title: "#Treatment #reach #Effective #treatment #PsoriaticArthritis #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163112/treatment-reach-effective-treatment-psoriaticarthritis-edachery"
published_at: "2023-11-17T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557a6fbe79bb_aushadhi.jpg"
keywords: []
---

# #aushadhi |  ചികിത്സ കൈയെത്തും ദൂരത്ത്; സോറിയാറ്റിക് ആർത്രൈറ്റിസിന് ഫലപ്രദ ചികിത്സ എടച്ചേരിയിൽ

> **Lead Summary:** **എടച്ചേരി :[ **സോറിയാറ്റിക് ആർത്രൈറ്റിസിന് ഫലപ്രദമായ ചികിത്സ നമ്മുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ട്. എന്താണ് ഈ അസുഖം? ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് രോഗങ്ങളുടെ സങ്കരമാണിത്. അധികം പേരിലും സോറിയാറ്റിക് പഴകുമ്പോ ഴാണിത് സംജാതമാകുന്നത്.

## Article Content

**എടച്ചേരി :[ **സോറിയാറ്റിക് ആർത്രൈറ്റിസിന് ഫലപ്രദമായ ചികിത്സ നമ്മുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ട്. എന്താണ് ഈ അസുഖം? ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് രോഗങ്ങളുടെ സങ്കരമാണിത്. അധികം പേരിലും സോറിയാറ്റിക് പഴകുമ്പോ ഴാണിത് സംജാതമാകുന്നത്.

ചുരുക്കം രോഗികളിൽ ആദ്യം സന്ധിവാതവും തുടർന്ന് സോറിയാസിസും ഉണ്ടാകുന്നു. കൈ വിരലുകൾ മുതൽ സ്പൈൻ വരെയുള്ള ഏതു സന്ധിയിലും ബാധിക്കാം. സോറിയാസിസിനെ ഫലപ്രദമായി ചികിത്സയിലൂടെയും പത്ഥ്യാനുഷ്‌ഠാങ്ങളിലൂടെയും നിയന്ത്രിക്കാൻ സാധിച്ചാൽ മിക്കപ്പോഴും ആർത്രൈറ്റിസിന്റെ ആവിർഭാവവും ആവർത്തനവും തടയാൻ കഴിയും.

ഈ രോഗം ശ്രദ്ധിക്കാതെ വിടുന്നത് കാലക്രമത്തിൽ വഷളാകാൻ ഇടയുണ്ട്. കൃത്യ സമയത്തെ ചികിത്സയ്ക്ക് വളരെ പ്രാധാന്യമുണ്ട് . റൂമറ്റോയ്ഡ് ആർത്രൈറ്റിസുമായി വളരെ സാമ്യത പുലർത്തുന്നു .

ലക്ഷണങ്ങൾ : കാല് വേദന , വിരലുകൾ വീർക്കുക, നഖങ്ങളിലെ പ്രശ്നങ്ങൾ മുതലായ ലക്ഷണങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്.

രക്ത ശുദ്ധീകരണത്തിനുള്ള മരുന്നുകൾ സ്നേഹപാനം മുതലായ തൊട്ട് തക്രധാര വരെ വിവിധങ്ങളായ ചികിത്സകളിലൂടെ ആയുർവേദം രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും. ഭക്ഷണ ക്രമവും ചിട്ടയും അതെപോലെ പ്രധാനമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163112/treatment-reach-effective-treatment-psoriaticarthritis-edachery)