---
title: "#Waterdue  |   വെള്ളക്കരം കുടിശിക; പുറമേരി സെക്ഷൻ ഓഫീസിൽ 20 മുതൽ പ്രത്യേക കൗണ്ടർ"
english_title: "#Water #collar #dues #20 #onwards #special #counter  #outer #section #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163294/water-collar-dues-20-onwards-special-counter-outer-section-office"
published_at: "2023-11-18T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558a5969de2f_water_.jpg"
keywords: []
---

# #Waterdue  |   വെള്ളക്കരം കുടിശിക; പുറമേരി സെക്ഷൻ ഓഫീസിൽ 20 മുതൽ പ്രത്യേക കൗണ്ടർ

> **Lead Summary:** **നാദാപുരം : [ **കേരള ജല അതോറിറ്റി ഡബ്ലുഎസ് പി സബ് ഡിവിഷൻ വടകരയ്ക്ക് കീഴിലുള്ള പിഎച്ച് സെക്ഷൻ പുറമേരിയുടെ പരിധിയിൽ വരുന്ന പുറമേരി, എടച്ചേരി, നാദാപുരം, തൂണേരി വളയം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക അടച്ചു തീർക്കുവാനുള്ള ഉപഭോക്താക്കൾക്ക് അവസരം.

## Article Content

**നാദാപുരം : [ **കേരള ജല അതോറിറ്റി ഡബ്ലുഎസ് പി സബ് ഡിവിഷൻ വടകരയ്ക്ക് കീഴിലുള്ള പിഎച്ച് സെക്ഷൻ പുറമേരിയുടെ പരിധിയിൽ വരുന്ന പുറമേരി, എടച്ചേരി, നാദാപുരം, തൂണേരി വളയം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക അടച്ചു തീർക്കുവാനുള്ള ഉപഭോക്താക്കൾക്ക് അവസരം.

ഈ മാസം 20/11/2023 (തിങ്കളാഴ്ച) മുതൽ 24/11/2023 (വെള്ളിയാഴ്ച) വരെ, പുറമേരി സെക്ഷൻ ഓഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ കുടിശ്ശിക തുക അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിശ്ശികത്തുക അടയ്ക്കാത്ത പക്ഷം ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി 0496-2550283 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163294/water-collar-dues-20-onwards-special-counter-outer-section-office)