---
title: "#Meeting |  ചേലക്കാട് പി.പി.മുഹമ്മദ് തമീം അനുസ്മരണവും പ്രാർത്ഥനാ സദസ്സും"
english_title: "#Chelakad #PPMuhammadTamim #Remembrance #PrayerMeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163295/chelakad-ppmuhammadtamim-remembrance-prayermeeting"
published_at: "2023-11-18T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558aa65bf1dd_meeting.jpg"
keywords: []
---

# #Meeting |  ചേലക്കാട് പി.പി.മുഹമ്മദ് തമീം അനുസ്മരണവും പ്രാർത്ഥനാ സദസ്സും

> **Lead Summary:** **നാദാപുരം : [ **ചേലക്കാട് ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയും നാദാപുരം പ്രദേശത്ത മികച്ച സാമൂഹ്യ പ്രവർത്തകനുമായിരുന്ന ചേലക്കാട്ടെ പി.പി.മുഹമ്മദ് തമീം അനുസ്മരണവും പ്രാർത്ഥനാ സദസ്സും ചേലക്കാട് ശാഖാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : [ **ചേലക്കാട് ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയും നാദാപുരം പ്രദേശത്ത മികച്ച സാമൂഹ്യ പ്രവർത്തകനുമായിരുന്ന ചേലക്കാട്ടെ പി.പി.മുഹമ്മദ് തമീം അനുസ്മരണവും പ്രാർത്ഥനാ സദസ്സും ചേലക്കാട് ശാഖാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് വൈ പ്രസിഡന്റ് വി. സവാദ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബൂബക്കർ ഫൈസി ഇയ്യാട് പ്രാർത്ഥനയക്ക് നേതൃത്വം നൽകി.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, എ.എഫ് റിയാസ്, എടത്തിൽ നിസാർ , റഫീഖ് കക്കംവള്ളി, മണ്ടോടി ബഷീർ, ഹസൻ മുസ്‌ലിയാർ കോമത്ത് സംസാരിച്ചു. എഫ്.എം. മുഹ്സിൻ മുബാറക് സ്വാഗതവും മുനീബ് പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163295/chelakad-ppmuhammadtamim-remembrance-prayermeeting)