---
title: "#bank  |  മികച്ച പ്രകടനം ; നാദാപുരം സർവീസ് സഹകരണ ബേങ്കിന് ആദരം"
english_title: "#Excellent #performance #Nadapuram #Service #CooperativeBank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163311/excellent-performance-nadapuram-service-cooperativebank"
published_at: "2023-11-18T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c146a324a_bank_1.jpg"
keywords: []
---

# #bank  |  മികച്ച പ്രകടനം ; നാദാപുരം സർവീസ് സഹകരണ ബേങ്കിന് ആദരം

> **Lead Summary:** **നാദാപുരം : [ **നിരവധി പുരസ്കാരങ്ങൾക്ക് അർഹരായ നാദാപുരം സർവീസ് സഹകരണ ബേങ്കിന് നാദാപുരം സി.ഡി.എസ് ആദരിച്ചു. കേരള ബേങ്കിൻ്റെ എക്സലൻസ് അവാർഡ് ,നിക്ഷേപ സമാഹരണത്തിലെ മികച്ച പ്രകടനം ഒടുവിലായി എസ്എച് ജി, -ജെ എൽ ജി വായ്പാ വിതരണത്തിൽ നബാർഡിൽ നിന്നും പുരസ്കാരം നേടിയ ബേങ്കിനെയാണ് ആദരിച്ചത്.

## Article Content

**നാദാപുരം : [ **നിരവധി പുരസ്കാരങ്ങൾക്ക് അർഹരായ നാദാപുരം സർവീസ് സഹകരണ ബേങ്കിന് നാദാപുരം സി.ഡി.എസ് ആദരിച്ചു. കേരള ബേങ്കിൻ്റെ എക്സലൻസ് അവാർഡ് ,നിക്ഷേപ സമാഹരണത്തിലെ മികച്ച പ്രകടനം ഒടുവിലായി എസ്എച് ജി, -ജെ എൽ ജി വായ്പാ വിതരണത്തിൽ നബാർഡിൽ നിന്നും പുരസ്കാരം നേടിയ ബേങ്കിനെയാണ് ആദരിച്ചത്.

> എഴുപതാം സഹകരണ വാരാഘോഷ പരിപാടിയിലായിരുന്നു ആദരവ് . ചടങ്ങ് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് രജിസ്ട്രാർ പി.ഷിജു ഉപഹാര സമർപ്പണം നടത്തി. "പൊതു സ്വകാര്യ സഹകരണ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തൽ " എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ വിഷയാവതരണം നടത്തി.

നാദാപുരം സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻപാറക്കടവ്, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, ടി പ്രദീപ് കുമാർ, കെ.എം രഘുനാഥ്, പി.സുരേന്ദ്രൻ, സാബു ജോസഫ്, ഒ.പി അശോകൻ മാസ്റ്റർ, കെ.ശ്യാമള ടീച്ചർ, കുഞ്ഞിക്കേളു, കെ.ഹരിദാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു .എം.പി റീത്ത സ്വാഗതവും, എ.മോഹൻദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163311/excellent-performance-nadapuram-service-cooperativebank)