---
title: "#aushadhi |   സാത്മ്യമായ ആഹാരം ആയുർവേദ മതം;  സമീകൃത ആഹാരത്തിൽ നിന്നും ഇനി അല്പം കൂടെ മുന്നോട്ട് ചിന്തിക്കണം"
english_title: "#Healthy #food #Ayurvedic #religion #From #balanced #diet # you #have #think #little #further"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163336/healthy-food-ayurvedic-religion-from-balanced-diet-you-have-think-little-further-new"
published_at: "2023-11-18T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558e61c03846_aushadhi_.jpg"
keywords: []
---

# #aushadhi |   സാത്മ്യമായ ആഹാരം ആയുർവേദ മതം;  സമീകൃത ആഹാരത്തിൽ നിന്നും ഇനി അല്പം കൂടെ മുന്നോട്ട് ചിന്തിക്കണം

> **Lead Summary:** **എടച്ചേരി: [ **സമീകൃതാഹാരം എന്നതാണ് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനെപ്പറ്റി നാമെല്ലാം ബോധവാന്മാരും ആണ്. അന്നജം, മാംസ്യം, കൊഴുപ്പ് മൂലകങ്ങൾ ജീവകങ്ങൾ എന്നിങ്ങനെ എല്ലാം അടങ്ങിയതാണ് സമീകൃത ആഹാരം. എന്നാൽ ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്.

## Article Content

**എടച്ചേരി: [ **സമീകൃതാഹാരം എന്നതാണ് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനെപ്പറ്റി നാമെല്ലാം ബോധവാന്മാരും ആണ്. അന്നജം, മാംസ്യം, കൊഴുപ്പ് മൂലകങ്ങൾ ജീവകങ്ങൾ എന്നിങ്ങനെ എല്ലാം അടങ്ങിയതാണ് സമീകൃത ആഹാരം. എന്നാൽ ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്.

ലോകത്ത് എല്ലാ ആഹാരവും അത് സമീകൃതമാണെങ്കിൽ കൂടിയും ഒരുപോലെ ഒരേ ഇഷ്ടത്തോടെ കഴിക്കാൻ ആവില്ല. മാനസികമായി നമുക്ക് ആ ആഹാരത്തോടുള്ള ഇഷ്ടം കൂടെ പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ ആകുമ്പോഴേ അത് ശരീരത്തിന് വേണ്ടും വിധം ഉപയോഗപ്പെടുത്താൻ ആകൂ.

ഇത്തരത്തിൽ മനസ്സ്, ശരീരപ്രകൃതി ഭക്ഷണത്തോടുള്ള ഇഷ്ടം , സംസ്കാരം തുടങ്ങിയവയെല്ലാം ഒരാൾ കഴിക്കേണ്ടുന്ന ആഹാരം ഏത് എന്ന് തീരുമാനിക്കുന്ന ഘടകങ്ങളാണ്.

സമീകൃതാഹാരം എന്നത് ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് മാറിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ നേരത്തെ പറഞ്ഞതുപോലെ സമീകൃത ആഹാരത്തിൽ നിന്നും അല്പം കൂടെ മുന്നോട്ട് ചിന്തിക്കണം. സാത്മ്യമായ ആഹാരം എന്നതാണ് ആയുർവേദ മതം.

ഓരോ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച് അത് പ്രദേശത്തുണ്ടാകുന്ന ഭക്ഷ്യവസ്തുക്കൾ അവനവൻറെ ശരീര അവസ്ഥ അനുസരിച്ച് പ്രയോജനപ്പെടുത്തുക എന്നതാണ് ആരോഗ്യപൂർണമായ ജീവിതത്തിന് നമ്മെ സഹായിക്കാൻ കഴിയുന്ന ഒരു പ്രധാന ഘടകം.

നമ്മുടെ ചക്കയും മാങ്ങയും, ചേന, ചേമ്പ് , താള്, തകര മുതലായ ആഹാരങ്ങളെ അവനവൻറെ ദേഹപ്രകൃതിക്ക് യോജിക്കുന്ന വിധം ഉപയോഗപ്പെടുത്താം. ആഗോളവൽക്കരണത്തിന്റെ ഭാഗമായി ലോകത്തെവുടെയുമുള്ള ഭക്ഷ്യ വസ്തുക്കൾ നമുക്കിന്നു ലഭ്യമാകുന്നു എന്നത് ഗുണങ്ങൾക്കൊപ്പം ഏറെ ദോഷങ്ങളും വരുത്തിവെക്കുന്നുണ്ട്.

ജീവിതശൈലി രോഗങ്ങളുടെ അവർ ഭാവത്തിന് ഉപകാരണമാകുന്നു പരിഹരിക്കുന്ന അതോടൊപ്പം ഇത്തരം കാര്യങ്ങൾ കൂടെ മനസ്സിലാക്കി അവ ജീവിതക്രമത്തിൽ ശരിയായി ഉപയോഗപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163336/healthy-food-ayurvedic-religion-from-balanced-diet-you-have-think-little-further-new)