---
title: "#Reminiscences   |   കെ ടി രേഷ്മയുടെ സ്മരണകൾ ; നോർത്ത് കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "#Reminiscences #KTReshma #Organized #North #Kerala #Chess #Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163511/reminiscences-ktreshma-organized-north-kerala-chess-tournament"
published_at: "2023-11-19T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1481d3189_memmory.jpg"
keywords: []
---

# #Reminiscences   |   കെ ടി രേഷ്മയുടെ സ്മരണകൾ ; നോർത്ത് കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **വളയം: [** മാരാംകണ്ടി യിലെ കെ ടി രേഷ്മയുടെ മൂന്നാം അനുസ്മരണ വാർഷിക ദിനചാരണത്തിന്റെ ഭാഗമായി സിപിഐഎം മാരാംകണ്ടി ബ്രാഞ്ച് നോർത്ത് കേരള അണ്ടർ 10. അണ്ടർ 15 ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

**വളയം: [** മാരാംകണ്ടി യിലെ കെ ടി രേഷ്മയുടെ മൂന്നാം അനുസ്മരണ വാർഷിക ദിനചാരണത്തിന്റെ ഭാഗമായി സിപിഐഎം മാരാംകണ്ടി ബ്രാഞ്ച് നോർത്ത് കേരള അണ്ടർ 10. അണ്ടർ 15 ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.

വളയം നോർത്ത് എൽ പി സ്കൂളിൽ സിപിഐഎം വളയം ലോക്കൽ സെക്രട്ടറി എം ദിവാകരൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപന പരിപാടി വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വിനോദൻ. എം കെ അശോകൻമാസ്റ്റർ, ദേശീയതാരം ഹാരിസ് കുറ്റ്യാടി, മോഹനൻ മാസ്റ്റർ, കെ ലിജേഷ്,ഇ കെ സുനിൽ , സുരേഷ്ബാബു. കെ ടി അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163511/reminiscences-ktreshma-organized-north-kerala-chess-tournament)