---
title: "#aushadhi |  ഔഷധ പൂന്തോട്ടം; മനസ്സിൻറെ സത്വഗുണങ്ങൾക്ക് ഉണർവേകുന്നു"
english_title: "Medicinal Garden; Awakening to the sattva qualities of the mind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163525/medicinal-garden-awakening-to-the-sattva-qualities-of-the-mind"
published_at: "2023-11-19T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1e758ab9e_aushadhi_.jpg"
keywords: []
---

# #aushadhi |  ഔഷധ പൂന്തോട്ടം; മനസ്സിൻറെ സത്വഗുണങ്ങൾക്ക് ഉണർവേകുന്നു

> **Lead Summary:** **എടച്ചേരി : [**[ ] മനസ്സിന് ഉല്ലാസം പകരുകയും സമാധാനം ഉണ്ടാക്കുകയും ആണ് ഒരു പൂന്തോട്ടത്തിന്റെ ഉദ്ദേശം അങ്ങനെയുള്ള പൂന്തോട്ടം നമ്മളിന്ന് നിർമ്മിക്കുന്നത് പലതരത്തിലുള്ള വിദേശ സസ്യങ്ങൾ കൊണ്ടാണ്. അവയ് ക്കൊക്കെ അത്രതന്നെ ഔഷധമൂല്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

## Article Content

**എടച്ചേരി : [**[ ] മനസ്സിന് ഉല്ലാസം പകരുകയും സമാധാനം ഉണ്ടാക്കുകയും ആണ് ഒരു പൂന്തോട്ടത്തിന്റെ ഉദ്ദേശം അങ്ങനെയുള്ള പൂന്തോട്ടം നമ്മളിന്ന് നിർമ്മിക്കുന്നത് പലതരത്തിലുള്ള വിദേശ സസ്യങ്ങൾ കൊണ്ടാണ്. അവയ് ക്കൊക്കെ അത്രതന്നെ ഔഷധമൂല്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

പക്ഷേ ഔഷധമൂല്യവും ഭംഗിയുള്ള ചെറിയ ചെറിയ ചെടികൾ നമ്മുടെ ചുറ്റുമുണ്ട്. അവ വളരെയധികം നമ്മുടെ നാടുമായിട്ട് ഇണങ്ങി ചേർന്നതാണ്. നമ്മുടെ സംസ്കാരത്തിന് മാറ്റി നിർത്താൻ പറ്റാത്ത ചെടികളാണ്. അത്തരത്തിലുള്ള ചെടികളായ മുക്കുറ്റി നിലപ്പന പൊന്നാരം കണിക്കൊന്ന ഇവയെല്ലാം മനസ്സിൻറെ സത്വഗുണത്തിനെ കൂട്ടാൻ സഹായിക്കുന്നതാണ്.

ഇത്തരം ചെടികൾ ഉണ്ടെങ്കിൽ അവയുടെ പൂക്കൾ ദർശിക്കുമ്പോൾ തന്നെ നാം അറിയാതെ നമ്മുടെ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകുന്നു ഇത്തരത്തിലുള്ള വേറൊരു ചെടിയാണ് കിലുകിലുപ്പ എന്ന പൂമ്പാറ്റ ചെടി. ഇവ നമ്മുടെ പൂന്തോട്ടത്തിൽ വച്ചുപിടിപ്പിച്ചാൽ അത് പലതരത്തിലുള്ള ചിത്രശലഭങ്ങളെയും മറ്റും ആകർഷിക്കുകയും ചെയ്യും.

ഈ ഒരു കാഴ്ച നമുക്ക് മനസ്സിന് നല്ലവണ്ണം ഉല്ലാസം തരുന്നവയാണ്. തെച്ചി, ചെമ്പരത്തി, ശങ്കുപുഷ്പം, ഈശ്വരമുല്ല ഇവയെല്ലാം പലതരത്തിൽ ഔഷധ മൂല്യങ്ങൾ ഉണ്ടെന്നതിന് പുറമേ അവരുടെ പുഷ്പങ്ങൾ ദർശിക്കുന്നത് തന്നെ മനസ്സിനെ ഊർജ്ജവും സന്തോഷവും പകരുവാൻ സഹായിക്കുന്നതാണ്. ഇത്തരം ചെടികളെ നമ്മുടെ ഗൃഹത്തിലെ ഔഷധ പൂന്തോട്ടത്തിൽ ഉൾപ്പെടുത്തേണ്ടതാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163525/medicinal-garden-awakening-to-the-sattva-qualities-of-the-mind)