---
title: "#Jaundice  |   മഞ്ഞപ്പിത്തം ; നാദാപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Jaundice #medicalcamp #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163542/jaundice-medicalcamp-organized-nadapuram"
published_at: "2023-11-19T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a300b5261e_camp_1.jpg"
keywords: []
---

# #Jaundice  |   മഞ്ഞപ്പിത്തം ; നാദാപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **[ ]മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിക്കാനിടയായ ചേലക്കാട് ഒമ്പതാം വാർഡിലെ പൗർണമി ഭാഗത്ത്‌ , നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **[ ]മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിക്കാനിടയായ ചേലക്കാട് ഒമ്പതാം വാർഡിലെ പൗർണമി ഭാഗത്ത്‌ , നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷയായി. നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. ഒപ്പം രോഗ ലക്ഷണങ്ങളുള്ളവർക്ക് രക്ത പരിശോധനയ്ക്കുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. വ്യക്തി ശുചിത്വവും, പൊതു ശുചിത്വവും കാത്തു സൂക്ഷിക്കാനും , ഈ ഭാഗങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകൾ, വീടുകളിൽ നടക്കുന്ന ചടങ്ങുകൾ എന്നിവ താത്കാലികമായി ഒഴിവാക്കാനും പരിപാടി ആഹ്വാനം ചെയ്തു.

താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി ഈ പ്രദേശങ്ങളിൽ നടക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, എം സി സുബൈർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാമില എം, നിസാർ എടത്തിൽ എന്നിവർ സംസാരിച്ചു.

ഡോ : ഫാത്തിമ,,ജെ എച്ച് ഐ പ്രസാദ്, ജെ പി എച്ച് എൻമാരായ അനിൽ കുമാരി, വിസ്മയ, എം എൽ എസ് പി നേഴ്‌സ് ജുബിഷ,ആർ ബി എസ് കെ നേഴ്‌സ് ഫാത്തിമ ഹുസൈജ ആശാ വർക്കർമാരായ ഉഷ, സവിത അനില,വാർഡ്‌ വാർഡ് വികസന സമിതി പ്രവർത്തകരായ കെ വി അബ്ദുള്ള ഹാജി, മൊയ്തു ഹാജി കെ, ഉമ്മർ കെ, അബൂബക്കർ എം കെ, ജസീല വി കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163542/jaundice-medicalcamp-organized-nadapuram)