---
title: "#CareandCure | ഇന്ന് വൈകിട്ട് വളയം കെയർ ആൻഡ് ക്യൂറിൽ ശിശു രോഗ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് "
english_title: "#ChildDisease #Department #free #medicalcamp #Valayam #CareandCure #today #evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163932/childdisease-department-free-medicalcamp-valayam-careandcure-today-evening"
published_at: "2023-11-21T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c52a87d0ff_care.jpg"
keywords: []
---

# #CareandCure | ഇന്ന് വൈകിട്ട് വളയം കെയർ ആൻഡ് ക്യൂറിൽ ശിശു രോഗ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** **വളയം: [** നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

## Article Content

**വളയം: [** നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

ഇന്ന് നവംബർ 21 ചൊവ്വാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ ശിശു രോഗ വിദഗ്ധ ഡോ. തേജസ്വിനി എ യുടെ സേവനം ലഭ്യമാണ്.

വിളർച്ച, കുട്ടികളിലെ വിവിധതരം അണുബാധകൾ, ആസ്ത്മ, അലർജി, ശ്വാസതടസ്സം, വൈജ്ജാനികവും, ശാരീരികവുമായ വികാസക്കുറവ്, ചർമ്മരോഗങ്ങൾ, നവജാത ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച രോഗനിർണയവും ചികിത്സയും ലഭിക്കുന്നതാണ്.

50 പേരെയാണ് പരിശോധിക്കുക. നവംബർ 22 ബുധൻ വൈകിട്ട് അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് അസ്ഥിരോഗ വിദക്തൻ ഡോ. ഫവാസ് മുഹമ്മദ് മനുവിന്റെ സേവനവും സൗജന്യമായിരിക്കും.

നവംബർ 23 വ്യാഴം രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് പ്രമേഹ രോഗ വിദക്തൻ ഡോ. ഇർഷാദിന്റെ സേവനവും 25 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ഇ എൻ ടി വിഭാഗം വിദഗ്ധ ഡോ. സ്നേഹയുടെ സേവനവും ലഭ്യമാവുന്നതാണ്.

നവംബർ 19 ഞായറാഴ്ച ഒൻപത് മുതൽ പത്ത് വരെ ആദ്യം ബുക്ക് ചെയ്യുന്ന 15 പേർക്ക് യൂറോളജി വിദക്തൻ ഡോ. വിജയ്‍യുടെയും 20 തിങ്കളാഴ്ച അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ജനറൽ സർജറി വിദക്തൻ ഡോ. വിശാൽ വി അനിലിന്റെ സേവനവും 25 ശനി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ജനറൽ മെഡിസിൻ വിദക്തൻ ഡോ. അമർജിത്തിന്റെ സേവനവും ലഭ്യമാണ്.

സൗജന്യ ഡോക്ടർ പരിശോധന, പ്രൊസീജിയറുകൾക്ക് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ് എന്നിവയും ലഭ്യമാണ്. അസ്ഥി ബലക്ഷയ പരിശോധനയായ BMD പരിശോധനയും സൗജന്യമായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 04962081586, 8592931006

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163932/childdisease-department-free-medicalcamp-valayam-careandcure-today-evening)