---
title: "#Sentenced | ശിക്ഷ വിധിച്ചു; രണ്ട് പോക്സോ കേസുകളിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ഏഴ് വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും"
english_title: "#Sentenced #WestBengal #accused #two #POCSO #cases #sentenced #sevenyears #rigorous #imprisonment #fine "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164051/navakeralasadass-rally-held-kainatti"
published_at: "2023-11-21T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cc1bc1a29b_pocso.jpg"
keywords: []
---

# #Sentenced | ശിക്ഷ വിധിച്ചു; രണ്ട് പോക്സോ കേസുകളിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ഏഴ് വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും

> **Lead Summary:** **നാദാപുരം: [ **രണ്ട് പോക്സോ കേസുകളിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിന് ഏഴ് വർഷം വീതം കഠിന തടവിനും 30000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

## Article Content

**നാദാപുരം: [ **രണ്ട് പോക്സോ കേസുകളിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിന് ഏഴ് വർഷം വീതം കഠിന തടവിനും 30000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ അഹ്സാൻ ക്വാദിരി ( 26 ) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്. 2022 നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ അടുക്കത്ത് ഉള്ള ഹലീമ സൂപ്പർ മാർക്കറ്റ് ബിൽഡിംഗിൽ ആണ് പ്രതി താമസിച്ചു വന്നത്.

താമസ സ്ഥലത്തിനടുത്ത് വെച്ച് കളിക്കുകയായിരുന്ന ആറ് വയസും 11 വയസും പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ ഫോണിലൂടെ വീഡിയോ പകർത്തുകയും കൈയേറ്റം ചെയ്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായാണ് കേസ്.

കുറ്റ്യാടി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ സമീർ. പി, സതീഷ് . പി.കെ. എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

രണ്ട് കേസുകളിലുമായി 26 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പ്രോസിക്യൂഷൻ നടപടികളെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാനി . പി.എം. ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164051/navakeralasadass-rally-held-kainatti)