---
title: "#NijeshAravind | മുന്നൊരുക്കം ഇന്ത്യ 2024; നവകേരള സദസ്സിലെ തട്ടിപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും - നിജേഷ് അരവിന്ദ് "
english_title: "#Prepare #India2024 #navaKerala #assembly #fraud #reflect #elections #NijeshAravind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164090/prepare-india2024-navakerala-assembly-fraud-reflect-elections-nijesharavind"
published_at: "2023-11-21T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cd996c93ba_munnorukkam.jpg"
keywords: []
---

# #NijeshAravind | മുന്നൊരുക്കം ഇന്ത്യ 2024; നവകേരള സദസ്സിലെ തട്ടിപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും - നിജേഷ് അരവിന്ദ് 

> **Lead Summary:** **നാദാപുരം: [** ജനങ്ങളെ പൂർണ്ണമായും കബളിപ്പിച്ചുകൊണ്ട് സർക്കാർ ചെലവിൽ ഇടതുമുന്നണി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തുറന്നുകാട്ടുമെന്ന് കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ് പ്രസ്താവിച്ചു.

## Article Content

**നാദാപുരം: [** ജനങ്ങളെ പൂർണ്ണമായും കബളിപ്പിച്ചുകൊണ്ട് സർക്കാർ ചെലവിൽ ഇടതുമുന്നണി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തുറന്നുകാട്ടുമെന്ന് കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ് പ്രസ്താവിച്ചു.

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുന്നൊരുക്കം ഇന്ത്യ 2024 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയേറെ വെറുക്കപ്പെട്ട ഒരു ഗവൺമെന്റ് കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ആരു വിചാരിച്ചാലും കേരളത്തിനെ രക്ഷപ്പെടുത്താൻ സാധിക്കാത്ത വണ്ണം സാമ്പത്തിക രംഗം തകർത്ത ഗവൺമെന്റ് ആണ് കേരളത്തിലേതു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി വി റിനീഷ് അധ്യക്ഷത വഹിച്ചു.

മോഹനൻ പാറക്കടവ്, അഡ്വ കെ എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, അഡ്വഎ സജീവൻ, വി കെ ബാലാമണി, കെ പി കൃഷ്ണൻ, കെ പ്രേമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164090/prepare-india2024-navakerala-assembly-fraud-reflect-elections-nijesharavind)