---
title: "#AbdurrahmanSakhafi | കലയും സാഹിത്യവും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണം - പേരോട് അബ്ദുറഹ്മാൻ സഖാഫി "
english_title: "#Art #literature #uphold #human #values #Perode #AbdurrahmanSakhafi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164257/art-literature-uphold-human-values-perode-abdurrahmansakhafi"
published_at: "2023-11-22T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dcd3418597_zeal.jpg"
keywords: []
---

# #AbdurrahmanSakhafi | കലയും സാഹിത്യവും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണം - പേരോട് അബ്ദുറഹ്മാൻ സഖാഫി 

> **Lead Summary:** **നാദാപുരം: [** കലയും സാഹിത്യവും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ഒരുമയുടെ സന്ദേശം പകരുന്ന നന്മകളാവണമെന്നും സിറാജുൽഹുദ ജന: സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.

## Article Content

**നാദാപുരം: [** കലയും സാഹിത്യവും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ഒരുമയുടെ സന്ദേശം പകരുന്ന നന്മകളാവണമെന്നും സിറാജുൽഹുദ ജന: സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.

സിറാജുൽഹുദാ ഇൻ്റർ സ്കൂൾ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടിയിൽ സിറാജുൽ ഹുദാ എ.ജി.എം നസീർ കുയ്തേരി അധ്യക്ഷത വഹിച്ചു.

ഇസ്മായിൽ സഖാഫി, നാദാപുരം ബഷീർ മാസ്റ്റർ കുറ്റ്യാടി, മുനീർ സഖാഫി ഓർക്കാട്ടേരി, സയ്യിദ് സൈനുൽ, ആബിദ് കുറ്റ്യാടി, മുഹമ്മദ് ജാബിർ, പി ടി ഹൈദർ അലി, മൂസ പനോളി, ജലീൽ സഖാഫി, സൽമാൻ അഹ്സനി, ഫൈസൽ മാസ്റ്റർ വടകര, മിസ്അബ് നഈമി, റമീസ് മാസ്റ്റർ, കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി എന്നിവർ സംബന്ധിച്ചു.

സിറാജുൽ ഹുദാ എജ്യുക്കേഷണൽ കോപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന എട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 160 മത്സര ഇനങ്ങളിൽ 1500 ഓളം കലാപ്രതിഭകൾ ഫെസ്റ്റിൽ മാറ്റുരക്കും. ചടങ്ങിൽ ദാറുൽഹുദ പ്രിൻസിപ്പൽ മുഹമ്മദ് അഷ്റഫ് സ്വാഗതവും അസീസ് ലത്വീഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164257/art-literature-uphold-human-values-perode-abdurrahmansakhafi)