---
title: "#aushadhi | ഡിജിറ്റൽ ഐ സ്‌ട്രെയിൻ; 'ഇ' വൽക്കരണത്തിലെ ആരോഗ്യ പ്രശ്നങ്ങൾ "
english_title: "#Digital #EyeStrain #Healthissues # 'e'ization"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164336/digital-eyestrain-healthissues-eization"
published_at: "2023-11-22T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e1369540f8_eye.jpg"
keywords: []
---

# #aushadhi | ഡിജിറ്റൽ ഐ സ്‌ട്രെയിൻ; 'ഇ' വൽക്കരണത്തിലെ ആരോഗ്യ പ്രശ്നങ്ങൾ 

> **Lead Summary:** **എടച്ചേരി: [ **ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നാം അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ അവസ്ഥ. മനുഷ്യ ജീവിതത്തിലെ സമസ്ത മേഖലകളിലും 'ഇ' വൽക്കരണം നടക്കുകയാണല്ലോ.

## Article Content

**എടച്ചേരി: [ **ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നാം അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ അവസ്ഥ. മനുഷ്യ ജീവിതത്തിലെ സമസ്ത മേഖലകളിലും 'ഇ' വൽക്കരണം നടക്കുകയാണല്ലോ.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാത്ത ഒരു കാലം ഇനി നമുക്ക് ചിന്തിക്കാൻ പോലും ആകില്ല. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും ഡിജിറ്റൽ ഐ സ്‌ട്രെയിൻ / കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം കാണപ്പെടുന്നുണ്ട്.

ഇത് വലിയ ഒരു ആരോഗ്യപ്രശ്നത്തിലേക്ക് പോകുന്നതിനു മുമ്പ് കണ്ടെത്തി പ്രതിവിധി നേടേണ്ടതുണ്ട്. ലക്ഷണങ്ങൾ: തലവേദന, കണ്ണുകൾക്ക് ചുവപ്പ്, വേദന, കഴപ്പ്, വരൾച്ച, കാഴ്ചക്കുറവ്, വസ്തുക്കളെ രണ്ടായി കാണുക.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ ചികിത്സയുടെ പകുതിയായി.

കമ്പ്യൂട്ടർ സ്ക്രീനിന്റെ ക്രമീകരണം, പ്രകാശ സംവിധാനം ശരിയായി സെറ്റ് ചെയ്യൽ, ആന്റി ഗ്ലെയർ പ്രൊട്ടക്ഷൻ, കൃത്യമായ ഇടവേളകൾ, ബ്യൂറേ കട്ട് ഗ്ലാസ്സുകളുടെ ഉപയോഗം, '20 20 20' നിയമം പാലിക്കൽ (20 മിനിറ്റ് സ്‌ക്രീനിൽ നോക്കിയിരുന്നാൽ 20 സെക്കൻഡ് 20 അടി ദൂരത്തേക്ക് നോക്കുക) എന്നിവ പ്രയോഗത്തിൽ വരുത്താം.

നിർബന്ധപൂർവ്വം ഇമ വെട്ടുന്നത് ശീലമാക്കുക. കാഴ്ചക്കുറവിനു കണ്ണട ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം നസ്യം മൂർദ്ധതൈലം, തർപ്പണം എന്നിവയും ഉപയോഗപ്പെടുത്താം. നേത്ര വ്യായാമങ്ങളുടെ പ്രാധാന്യവും മറന്നു പോകാത്തതാണ്.

Winter special discounts

# 3 Day | Abhyanga + steam - 3000

# 5 Day | Abhyanga + steam - 5 Day, podikizhi - 3 Days - 8000

#7 Days | Abhyanga + steam- 5 days, podikizhi- 3 days, Elakizhi- 3Days - 10000

Medicine charges extra

14 days treatment also available പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ ട്രീറ്റ്മെന്റ് ചെയ്യുന്നു. ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ Contact- 7592844898 for more details

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164336/digital-eyestrain-healthissues-eization)