---
title: "#navakeralasadass | നവകേരള സദസ്സ് വെള്ളിയാഴ്ച; നാദാപുരത്തിന്റെ സ്വപ്‌ന പദ്ധതികൾ പൂവണിയുമോ ? "
english_title: "#navakeralasadass #Friday #Nadapuram #dream #projects #blossom"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164358/navakeralasadass-friday-nadapuram-dream-projects-blossom"
published_at: "2023-11-22T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e2767c805e_nadapuram.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സ് വെള്ളിയാഴ്ച; നാദാപുരത്തിന്റെ സ്വപ്‌ന പദ്ധതികൾ പൂവണിയുമോ ? 

> **Lead Summary:** **നാദാപുരം: [** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് 2023 ന്റെ ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ നാദാപുരം നിയോജക മണ്ഡലത്തിൽ വികസന വിപ്ലവം കൊണ്ടു വരാൻ കഴിയുന്ന വിലങ്ങാട് - വയനാട് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ചാ വിഷയമായി.

## Article Content

**നാദാപുരം: [** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് 2023 ന്റെ ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ നാദാപുരം നിയോജക മണ്ഡലത്തിൽ വികസന വിപ്ലവം കൊണ്ടു വരാൻ കഴിയുന്ന വിലങ്ങാട് - വയനാട് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ചാ വിഷയമായി.

നാല് പതിറ്റാണ്ട് മുമ്പ് ചർച്ച ചെയ്യപെടുകയും പരിസ്ഥിതി പ്രശ്‌നങ്ങളെ മാറ്റിവെയ്ക്കപ്പെട്ട പ്രസ്തുത റോഡ് അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.

റോഡ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ വെള്ളിയാഴ്ച നവകേരള സദസ്സിൽ വെച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഗതാഗത രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ നിർദിഷ്ട ചുരമില്ലാതെ ബദൽ റോഡ് സഹയാകരമാകും.

എം.എൽഎ എന്ന നിലയിൽ റോഡിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പരിസ്ഥിതി പ്രശ്‌നങ്ങളാണ് പ്രതികൂലമായി വരുന്നതെന്നും ഇ കെ വിജയൻ എം.എൽഎ പറഞ്ഞു. വയനാട്ടിലേക്കുള്ള പ്രധാന വഴികളിലെല്ലാം ഗതാഗകുരക്ക് രൂക്ഷമായ സാഹാചര്യത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും ബദൽ റോഡ് വാർത്തകളിൽ നിറയുകയാണ്.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായി. ഗ്രൗണ്ടിന് എതിർ വശത്ത് നിവേദനങ്ങൾ സ്വീകരിക്കുന്നത് വേണ്ടി 15 നിവേദന കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ 8 മണി മുതൽ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങും. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് വേണ്ടി പ്രത്യേകം പരിഗണന നൽകും.

രാവിലെ 9 മണി മുതൽ ഫ്‌ളവേഴ്‌സ് ചാനൽ ടോപ് സിംഗർ ഫെയിം കൗശിക് നയിക്കുന്ന ഗാനമേളയും തുടർന്ന് നവകേരള സദസ്സും നടക്കും. 30,000 ത്തോളം പേർ പരിപാടിയുമായി ബന്ധപ്പെട്ട് കല്ലാച്ചയിൽ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങളും കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ഇ കെ വിജയൻ എം.എൽ.എ , സംഘാടക സമിതി അംഗങ്ങളായ പി പി ചാത്തു, കെ പി കുമാരൻ, പി കെ രാജൻ, പി എം നാണു, കരിമ്പിൽ ദിവാകരൻ, ഡിവൈഎസ്പി വി വി ലതീഷ്, നോഡൽ ഓഫീസർ ഡോ ജോസഫ് കുര്യാക്കോസ് , ഫുഡ് സ്‌ഫേറ്റി ഓഫീസർ ഫെമിന മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164358/navakeralasadass-friday-nadapuram-dream-projects-blossom)