---
title: "#MKBhaskaran | സംഘ പരിവാർ ശക്തികൾക്കെതിരെ സോഷ്യലിസ്റ്റ് ഐക്യ നിര ശക്തിപ്പെടുത്തണം - എം.കെ ഭാസ്കരൻ "
english_title: "#Socialist #united #front #strengthened #SanghParivar #forces #MKBhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164389/socialist-united-front-strengthened-sanghparivar-forces-mkbhaskaran"
published_at: "2023-11-22T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e3e7bbe86b_mk.jpg"
keywords: []
---

# #MKBhaskaran | സംഘ പരിവാർ ശക്തികൾക്കെതിരെ സോഷ്യലിസ്റ്റ് ഐക്യ നിര ശക്തിപ്പെടുത്തണം - എം.കെ ഭാസ്കരൻ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** സംഘപരിവാർ ശക്തികൾക്കെതിരെ സോഷ്യലിസ്റ്റ് ഐക്യ നിര ശക്തിപ്പെടുത്തണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ: [** സംഘപരിവാർ ശക്തികൾക്കെതിരെ സോഷ്യലിസ്റ്റ് ഐക്യ നിര ശക്തിപ്പെടുത്തണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു.

മഹിളാ ജനതാദൾ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സണുമായിരുന്ന കെ പത്മാവതി ടീച്ചറുടെ 18 മത് അനുസ്മരണ സമ്മേളനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുത്തകകൾക്ക് കോടികൾ എഴുതി തള്ളി സഹായിക്കുകയും തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നിലൊന്ന് വെട്ടിക്കുറക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം നാണു, യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ്, വള്ളിൽ പവിത്രൻ , ഗംഗാധരൻ പാച്ചാക്കര , പി.കെ അശോകൻ ,കെ.നാരായണൻ , ടി. പ്രകാശൻ , ടി.കെ ബാലൻ, കെ.നാരായണൻ , ടി.പി വാസു, മനക്കൽ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. കാലത്ത് ശവകുടീരത്തിൽ ആർ.ജെ.ഡി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164389/socialist-united-front-strengthened-sanghparivar-forces-mkbhaskaran)