---
title: "#inspection | നാദാപുരത്ത് വ്യാപക പരിശോധന; അനധികൃത ജ്യൂസ് സ്റ്റാളുകൾ അടച്ചുപൂട്ടി "
english_title: "#Widespread #inspection #Nadapuram #Illegal #juice #stalls #closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164390/widespread-inspection-nadapuram-illegal-juice-stalls-closed"
published_at: "2023-11-22T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e40e85112d_hotel.jpg"
keywords: []
---

# #inspection | നാദാപുരത്ത് വ്യാപക പരിശോധന; അനധികൃത ജ്യൂസ് സ്റ്റാളുകൾ അടച്ചുപൂട്ടി 

> **Lead Summary:** **നാദാപുരം: [ **ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിലും പരിസരങ്ങളിലുമുള്ള ഹോട്ടൽ, കൂൾ ബാർ, ടീഷോപ്പ്, ബേക്കറി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

## Article Content

**നാദാപുരം: [ **ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിലും പരിസരങ്ങളിലുമുള്ള ഹോട്ടൽ, കൂൾ ബാർ, ടീഷോപ്പ്, ബേക്കറി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

സംസ്ഥാനപാതയോരത്ത് അനധികൃതമായി നടത്തിയ രണ്ട് കരിമ്പ് ജ്യൂസ് സ്റ്റാളുകൾ അടച്ചുപൂട്ടി. 2 പാൻ മസാല വിൽപ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടി .ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പുകയില നിയന്ത്രണ നിയമം ,ലൈസൻസ് ചട്ടങ്ങൾ എന്നിവ പ്രകാരം വിവിധ സ്ഥാപനങ്ങളിൽ നിന്നായി 7600 /രൂപ പിഴ ഈടാക്കി. സമീപ പ്രദേശമായ ചേലക്കാട് മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധനയും നടപടിയും ഊർജ്ജിതമാക്കിയത്.അടുത്ത ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്.

പരിശോധനയിൽ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ്ബാബു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി കുഞ്ഞുമുഹമ്മദ് ,യു കെ അമ്പിളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164390/widespread-inspection-nadapuram-illegal-juice-stalls-closed)