---
title: "#Vacancy | ഉടൻ നിയമനം; നാദാപുരം ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയറുടെ ഒഴിവ് "
english_title: "#Immediate #appointment #Engineer #Vacancy #NadapuramGramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164460/immediate-appointment-engineer-vacancy-nadapuramgrampanchayath"
published_at: "2023-11-23T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655eecdd6c6c8_job.jpg"
keywords: []
---

# #Vacancy | ഉടൻ നിയമനം; നാദാപുരം ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയറുടെ ഒഴിവ് 

> **Lead Summary:** **നാദാപുരം: [** ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

## Article Content

**നാദാപുരം: [** ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത അപേക്ഷകർ സിവിൽ അഗ്രികൾച്ചറൽ എൻജിനീയറിങ് ഡിഗ്രി ഉള്ളവരായിരിക്കണം. മേൽപ്പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എ)മൂന്നുവർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ അർദ്ധസർക്കാർ പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയവും ബി) 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്തുവർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ /അർദ്ധസർക്കാർ പൊതുമേഖല സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയവും.

വിദ്യാഭ്യാസ യോഗ്യത ജനനത്തീയതി പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ 2023 നവംബർ 28 വൈകുന്നേരം 5 മണിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164460/immediate-appointment-engineer-vacancy-nadapuramgrampanchayath)