---
title: "#navakeralasadas |  നവ കേരള സദസ്: നാദാപുരത്ത് നാളെ ഗതാഗത ക്രമീകരണം"
english_title: "#NavaKeralaSadas #Traffic #arrangement #Nadapuram #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164575/navakeralasadas-traffic-arrangement-nadapuram-tomorrow"
published_at: "2023-11-23T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f4f9e07ae1_trafficcontrol.jpg"
keywords: []
---

# #navakeralasadas |  നവ കേരള സദസ്: നാദാപുരത്ത് നാളെ ഗതാഗത ക്രമീകരണം

> **Lead Summary:** ** നാദാപുരം: **നവ കേരള സദസിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ സംസ്ഥാന പാതയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

## Article Content

** നാദാപുരം: **നവ കേരള സദസിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ സംസ്ഥാന പാതയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

കുറ്റ്യാടി ഭാഗത്തു നിന്നു നവകേരള സദസിന് എത്തുന്ന ബസുകൾ, സ്കൂൾ‌ ബസുകൾ‌, മറ്റു വാഹനങ്ങൾ എന്നിവ ഹൈടെക്ക് കോളജിനു സമീപത്തെ വളവിൽ ആളെ ഇറക്കി കുറ്റ്യാടി ഭാഗത്തേക്കു തിരിച്ചു പോയി റോഡിൽ പാർക്ക് ചെയ്യണം.

കാറുകളും ചെറു വാഹനങ്ങളും സിപിഎം ഓഫിസ് പരിസരത്തും പുതിയ മിനി ബൈപാസ്, കുമ്മങ്കോട് റോഡ് തുടങ്ങിയവിടങ്ങളിലും പാർക്ക് ചെയ്യണം.

പുറമേരി ഭാഗത്തു നിന്നു വരുന്ന ബസുകൾ, സ്കൂൾ ബസുകൾ, ടെംപോ വാഹനങ്ങൾ എന്നിവ നാദാപുരം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി തലശ്ശേരി റോഡ്, ചാലപ്പുറം റോഡ് തുടങ്ങിയവിടങ്ങളിൽ നിർത്തണം.

ഇരിങ്ങണ്ണൂർ, പാറക്കടവ് ഭാഗങ്ങളിൽ‌ നിന്നുള്ള ബസുകൾ, സ്കൂൾ ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ തലശ്ശേരി റോഡിൽ ആളെ ഇറക്കി വടകര ഭാഗത്തേക്കു പോയി ശാദുലി റോഡ‍ിലും മറ്റുമായി നിർത്തണം.

വാണിമേൽ, വളയം ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും വിംസ് ആശുപത്രി കവലയിൽ ആളുകളെ ഇറക്കി ആവോലം, പേരോട് ഭാഗങ്ങളിൽ നിർത്തണം. ചിയ്യൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ ഈ റോഡിൽ തന്നെയാണ് നിർത്തേണ്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164575/navakeralasadas-traffic-arrangement-nadapuram-tomorrow)