---
title: "#petition |   വിലങ്ങാട് - വയനാട് ബദല്‍ റോഡിന് നവകേരള സദസ്സില്‍ പുതു ജീവന്‍ ; ജനകീയ കമ്മിറ്റി നിവേദനം നല്‍കി"
english_title: "#Vilangadwayanad #alternative #road #gets #newlife #New #Kerala #meeting #People's #Committee #submitted #petition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164798/vilangadwayanad-alternative-road-gets-newlife-new-kerala-meeting-peoples-committee-submitted-petition"
published_at: "2023-11-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65607ba8685cc_road_1.jpg"
keywords: []
---

# #petition |   വിലങ്ങാട് - വയനാട് ബദല്‍ റോഡിന് നവകേരള സദസ്സില്‍ പുതു ജീവന്‍ ; ജനകീയ കമ്മിറ്റി നിവേദനം നല്‍കി

> **Lead Summary:** **നാദാപുരം: [**കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വടകര- വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കമ്മിറ്റി നവകേരള സദസ്സില്‍ പുതു ജീവന്‍. ജനകീയ കമ്മിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി.

## Article Content

**നാദാപുരം: [**കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വടകര- വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കമ്മിറ്റി നവകേരള സദസ്സില്‍ പുതു ജീവന്‍. ജനകീയ കമ്മിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി.

ഇന്ന് രാവിലെ വടകരയില്‍ നടന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ജനകീയ കമ്മിറ്റി ചുമതലപ്പെടുത്തിയ റവ:ഫാദര്‍ നിഖില്‍, ജോണി മുല്ലക്കുന്നേല്‍, രാജു അലക്‌സ്, ആന്റണി ഇരൂരി, തുടങ്ങിയവര്‍ വിലങ്ങാട് - വയനാട് റോഡിന്റെ പ്രാധാന്യം നേരിട്ട് ബോധ്യപ്പെടുത്തി.

വനം മന്ത്രി ശശീന്ദ്രനെയും നേരിട്ട് കണ്ട് സംസാരിച്ചു. ജനകീയ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക നിവേദനങ്ങളും, ബന്ധപ്പെട്ട രേഖകളും പ്രത്യേക കൗണ്ടറില്‍ വച്ച് കെ.പി രാജീവന്‍, ജോണി മുല്ലക്കുന്നേല്‍, രാജു അലക്‌സ് തുടങ്ങിയവര്‍ സമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164798/vilangadwayanad-alternative-road-gets-newlife-new-kerala-meeting-peoples-committee-submitted-petition)