---
title: "#Lookingsolution  |   പരിഹാരം തേടി ; നാദാപുരത്ത് നവകേരള സദസ്സിൽ ലഭിച്ചത് 3985 നിവേദനങ്ങൾ"
english_title: "#Looking #solution #3985 petitions #received #Navakerala #assembly #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164832/looking-solution-3985-petitions-received-navakerala-assembly-nadapuram"
published_at: "2023-11-24T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65609fdaea0eb_petition_.jpg"
keywords: []
---

# #Lookingsolution  |   പരിഹാരം തേടി ; നാദാപുരത്ത് നവകേരള സദസ്സിൽ ലഭിച്ചത് 3985 നിവേദനങ്ങൾ

> **Lead Summary:** **നാദാപുരം : [ **കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ നടന്ന നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3985 നിവേദനങ്ങൾ. രാവിലെ ഏഴ് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.

## Article Content

**നാദാപുരം : [ **കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ നടന്ന നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3985 നിവേദനങ്ങൾ. രാവിലെ ഏഴ് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.

20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവര്‍ക്ക് നിവേദനങ്ങൾ നല്‍കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164832/looking-solution-3985-petitions-received-navakerala-assembly-nadapuram)