---
title: "#aushadhi  |   ആഹാരം തന്നെ ഔഷധം ; അറിയാം, പാലിക്കാം നല്ല ഭക്ഷണ ശീലങ്ങൾ"
english_title: "#Food #itself #medicine #Know #follow #good #eatinghabits"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164915/food-itself-medicine-know-follow-good-eatinghabits"
published_at: "2023-11-24T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560dcad2d882_food.jpg"
keywords: []
---

# #aushadhi  |   ആഹാരം തന്നെ ഔഷധം ; അറിയാം, പാലിക്കാം നല്ല ഭക്ഷണ ശീലങ്ങൾ

> **Lead Summary:** **എടച്ചേരി : [**ആരോഗ്യപരമായ ജീവിത ശൈലി എന്നത് ശരിയായ ആഹാരവും ശരിയായ ചര്യകളുമാണ്. ശരിയായ രീതിയിൽ ശരിയായ അളവിൽ പോഷകാഹാരം കിട്ടുന്ന രീതിയിൽ ആഹാരം എങ്ങനെ കഴിക്കാം എന്ന് നാം അറിഞ്ഞിരിക്കണം. പലപ്പോഴും പോഷക സംബന്ധമായ രോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമിത പോഷകജന്യ രോഗങ്ങളാണ് ഇന്ന് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.

## Article Content

**എടച്ചേരി : [**ആരോഗ്യപരമായ ജീവിത ശൈലി എന്നത് ശരിയായ ആഹാരവും ശരിയായ ചര്യകളുമാണ്. ശരിയായ രീതിയിൽ ശരിയായ അളവിൽ പോഷകാഹാരം കിട്ടുന്ന രീതിയിൽ ആഹാരം എങ്ങനെ കഴിക്കാം എന്ന് നാം അറിഞ്ഞിരിക്കണം. പലപ്പോഴും പോഷക സംബന്ധമായ രോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമിത പോഷകജന്യ രോഗങ്ങളാണ് ഇന്ന് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.

എന്നാൽ പോഷകക്കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങളെ മാറ്റി നിർത്താൻ സാധിക്കുന്നതല്ല. ആഹാരം കിട്ടായ്മയേക്കാൾ ആഹാരത്തിന്റെ പോഷകാംശം ശരീരത്തിൽ സ്വാംശീകരിക്കപ്പെടുന്നതിൽ വരുന്ന കുറവോ അല്ലെങ്കിൽ പോഷകാംക്ഷമുള്ള ആഹാരം തിരഞ്ഞെടുക്കുന്നതിൽ വരുന്ന പിഴവോ ആണ് മുന്നിട്ടുനിൽക്കുന്നത്.

അതുപോലെ മനസ്സിന് അനുകൂലമായ സ്ഥലത്ത് സന്തോഷത്തോടെ കഴിക്കുന്ന ആഹാരം കൃത്യമായി ദഹിക്കുകയും ശരീരത്തിന് പോഷണം ആകാനും സഹായിക്കുന്നു . ബ്രെയിൻ ഗട്ട് കണക്ഷൻ എന്ന പുതിയ ആശയവുമായി ഇതിനെ ബന്ധപ്പെടുത്തി ചിന്തിക്കാം. ആയുർവേദ ശാസ്ത്ര പ്രകാരം ഉഷ്ണ ശീത ആഹാരങ്ങളുടെ ഒരേസമയത്തെ ഉപയോഗ മൂലം ത്വക്ക് രോഗങ്ങൾ മുതലായവക്ക് കാരണമാകുന്നുണ്ട്.

മത്സ്യത്തിന്റെ ഉപയോഗത്തോടൊപ്പമോ അതിനുശേഷം വിരുദ്ധമായ പാൽ കൊടുക്കുന്നതും ഇത്തരത്തിൽ രോഗങ്ങൾക്ക് കാരണമാകുന്നു.ആഹാരം കൃത്യമായി ചവച്ച് കഴിക്കുന്നതും ഇതുപോലെ പ്രാധാന്യമുള്ള കാര്യമാണ്. വളരെ വേഗത്തിൽ ആഹാരം കഴിക്കരുത്. പലപ്പോഴും അതിദൃതിയിൽ ആഹാരം കഴിക്കുമ്പോൾ വിപരീത മാർഗ്ഗത്തിൽ ശ്വാസനാളത്തിലേക്ക് ആഹാരം പ്രവേശിക്കാനും അത് മൂലം മരണം വരെ സംഭവിക്കാനും ഇടയായേക്കാം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164915/food-itself-medicine-know-follow-good-eatinghabits)