---
title: "#aushadhi |  സ്ത്രീകളിലെ വെള്ളപോക്ക് ; അറിയാം ആയുർവേദത്തിലെ പരിഹാരങ്ങൾ"
english_title: "#Bleeding # women #Know #Ayurvedic #remedies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165108/bleeding-women-know-ayurvedic-remedies"
published_at: "2023-11-25T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656202e9b421b_women.jpg"
keywords: []
---

# #aushadhi |  സ്ത്രീകളിലെ വെള്ളപോക്ക് ; അറിയാം ആയുർവേദത്തിലെ പരിഹാരങ്ങൾ

> **Lead Summary:** **എടച്ചേരി : [ **അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണെങ്കിലും സ്ത്രീകൾ പൊതുവെ പുറത്തു പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. സ്വാഭാവികമായ യോനിസ്രാവം, അണ്ഡവിസർജനം നടക്കുന്ന സമയത്തും, ഗർഭകാലത്തും ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന സമയത്തും ഒക്കെ ഉണ്ടാകുന്നതാണ് വെള്ളപോക്ക്.

## Article Content

**എടച്ചേരി : [ **അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണെങ്കിലും സ്ത്രീകൾ പൊതുവെ പുറത്തു പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. സ്വാഭാവികമായ യോനിസ്രാവം, അണ്ഡവിസർജനം നടക്കുന്ന സമയത്തും, ഗർഭകാലത്തും ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന സമയത്തും ഒക്കെ ഉണ്ടാകുന്നതാണ് വെള്ളപോക്ക്.

എന്നാൽ ചൊറിച്ചിൽ ഉണ്ടാവുക, നിറവ്യത്യാസം വരിക, ദുർഗന്ധം അനുഭവപ്പെടുക, പുകച്ചിൽ ഉണ്ടാവുക, അമിതമായ അളവിൽ ഉണ്ടാവുക ഇവയൊക്കെ വൈദ്യസഹായം തേടേണ്ടവയാണ്. ഇതിനോട് അനുബന്ധിച്ച് ചിലരിൽ നടുവേദന മൂത്ര സംബന്ധമായ പ്രശ്നങ്ങൾ, അടി വയറുവേദന ഇവയും ഉണ്ടാകാം. അണുബാധ കാരണമാണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ശുചിത്വം പാലിക്കേണ്ടത് ചികിത്സയോടൊപ്പം തന്നെ പ്രധാന്യമർഹിക്കുന്നു. സ്രവത്തിനു പച്ചയോ മഞ്ഞയോ നിറവും ഗന്ധവ്യത്യാസവും അനുഭവപ്പെടുന്നുണ്ടെങ്കിൽ രോഗനിർണയ ഉപാധികൾ സ്വീകരിക്കുകയും വേണം.

ആയുർവേദ ചികിത്സകൾ വൈദ്യ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്. ഔഷധസേവയ്ക്കൊപ്പം അവഗാഹം, യോനി പ്രക്ഷാളനം യോനിപിച്ചു മുതലായവയും ഉപയോഗപ്പെടുത്താവുന്നതാണ്. ത്രിഫല ചൂർണ്ണം തിളപ്പിച്ച വെള്ളം ഇളം ചൂടോടെ യോനിഭാഗം കഴുകാൻ ഉപയോഗിക്കാം. ലൈംഗികബന്ധത്തിലൂടെ വന്ന പ്രശ്നമാണെങ്കിൽ പങ്കാളിയ്ക്കും ചികിത്സ ആവശ്യമായി വരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165108/bleeding-women-know-ayurvedic-remedies)