---
title: "#Championship  |    ഇന്ന് സമാപിക്കും ; സബ് ജൂനിയർ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടരുന്നു"
english_title: "#Today #end #Sub-Junior #District #Volleyball #Championship #continues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165244/today-end-sub-junior-district-volleyball-championship-continues"
published_at: "2023-11-26T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563067cd45ff_volley.jpg"
keywords: []
---

# #Championship  |    ഇന്ന് സമാപിക്കും ; സബ് ജൂനിയർ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടരുന്നു

> **Lead Summary:** **വളയം: [**[ ]കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് വിഷൻ വളയവും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: [**[ ]കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് വിഷൻ വളയവും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി കൺവീനർ പി.പി ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.വിനോദൻ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമ നാരോന്റവിട,കെ.കെ വിജേഷ് മുൻ ഇന്ത്യൻ റെയിൽവേ താരം പ്രദീപ്‌ കുമാർ, എൻ.ഐഎസ് കോച്ച് കെ.നസീർ എന്നിവർ ആശംസകളർപ്പിച്ചു.

ട്രഷറർ സി.ബാലൻ ചടങ്ങിൽ നന്ദി പറഞ്ഞു.രണ്ടു ദിവസമായി വളയം ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ 3 കോർട്ടുകളിലായി നടന്ന മത്സരങ്ങൾക്ക് ഇന്ന് വൈകീട്ടോടെ സമാപനം കുറിക്കും.സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ വെച്ച് തിരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165244/today-end-sub-junior-district-volleyball-championship-continues)