---
title: "#aushadhi  |   ഒരു മസാജ് ആയാലോ ; ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കും ഇനി അഭ്യംഗം "
english_title: "#about #massage #Healthcare #treatment #now #oilmassage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165259/about-massage-healthcare-treatment-now-oilmassage-new"
published_at: "2023-11-26T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563155f536df_masage.jpg"
keywords: []
---

# #aushadhi  |   ഒരു മസാജ് ആയാലോ ; ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കും ഇനി അഭ്യംഗം 

> **Lead Summary:** **എടച്ചേരി : [** ദിനചര്യയുടെ ഭാഗമായി ചെയ്യേണ്ടുന്ന ദിവസേന 10 മുതൽ 20 മിനിറ്റ് കൊണ്ട് സാധ്യമാകുന്ന ഒന്നാണ് അഭ്യംഗം അഥവാ എണ്ണ തേപ്പ്. ശിരസ്സിലും പ്രത്യേകിച്ച് ചെവി, പാദത്തിനടിവശം എന്നിവിടങ്ങളിലും ശരീരത്തിലും എണ്ണ തേച്ചു കുളിക്കുന്നത് വളരെ ഗുണകരമായ കാര്യമാണ്. കൈയും കാലും ഉൾപ്പെടെയുള്ള അവയവങ്ങളുടെ ശക്തിദൃഢത വർദ്ധിപ്പിക്കുകയും ത്വക്കിന്റെ ഭംഗിയും മൃദുലതയും കൂട്ടും.

## Article Content

**എടച്ചേരി : [** ദിനചര്യയുടെ ഭാഗമായി ചെയ്യേണ്ടുന്ന ദിവസേന 10 മുതൽ 20 മിനിറ്റ് കൊണ്ട് സാധ്യമാകുന്ന ഒന്നാണ് അഭ്യംഗം അഥവാ എണ്ണ തേപ്പ്. ശിരസ്സിലും പ്രത്യേകിച്ച് ചെവി, പാദത്തിനടിവശം എന്നിവിടങ്ങളിലും ശരീരത്തിലും എണ്ണ തേച്ചു കുളിക്കുന്നത് വളരെ ഗുണകരമായ കാര്യമാണ്. കൈയും കാലും ഉൾപ്പെടെയുള്ള അവയവങ്ങളുടെ ശക്തിദൃഢത വർദ്ധിപ്പിക്കുകയും ത്വക്കിന്റെ ഭംഗിയും മൃദുലതയും കൂട്ടും.

നല്ല എള്ളാട്ടിയ എണ്ണയോ, ഔഷധസഹിതമായ ധന്വന്തരം, ദുർവ്വതി മുതലായ തൈലങ്ങളോ യുക്തിപൂർവ്വം ഉപയോഗപ്പെടുത്താം. ശരീരം മുഴുവനായി മസാജ് ചെയ്യുന്നതിന് 50 മില്ലി എണ്ണയിൽ താഴെയെ വേണ്ടി വരുള്ളൂ. തുടക്കത്തിൽ ധാരാളം എണ്ണ ആവശ്യമില്ല ശരീരത്തിൽ നേർത്ത പാട നിലനിർത്തും വിധമേ എണ്ണ ഉപയോഗിക്കേണ്ടതുള്ളൂ.

ദിവസേന ആംഗം ചെയ്യാൻ സാധിക്കാത്തവർക്കും മറ്റ് അനുബന്ധ രോഗങ്ങൾ കൂടെ പരിഗണിക്കേണ്ടവർക്കും ഈ ചികിത്സാരീതി ഒരു ആയുർവേദ ക്ലിനിക്കിലോ, ആശുപത്രിയിലോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്. സ്‌ട്രോക്കിങ് പെർകഷൻ, ഫ്രിക്ഷൻ തുടങ്ങി മസാജ് രീതികൾ പലതാണ്. പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.

ഇതിനൊപ്പം ഹെഡ്മാസ്സാജ് ഫൂട്ട് മസാജും ചേരുമ്പോൾ നല്ല റിലാക്സേഷൻ ലഭിക്കുന്നു. തിരക്കേറിയ ജീവിത രീതിയിലുള്ള ആളുകൾ സ്ട്രെസ്സ് റിലീഫിന് ഉപയോഗപ്പെടുത്തുന്നു എന്നത് ബാംഗ്ലൂർ മുതലായ നഗരങ്ങളിൽ വളരെ മുൻപേയുള്ള ട്രെൻഡ് ആണ്. ഒരു മാസത്തിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ഫുൾ ബോഡി മസാജിങ് എടുക്കുന്നത് വളരെ ഗുണം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165259/about-massage-healthcare-treatment-now-oilmassage-new)