---
title: "#Bottlebin  | ശുചിത്വ ഗ്രാമം ; നാദാപുരം ഗ്രാമപഞ്ചായത്തിൽ ബോട്ടിൽ ബിൻ വിതരണം സംഘടിപ്പിച്ചു"
english_title: "#Clean #Village #Bottlebin #distribution #Nadapuram  #GramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165317/clean-village-bottlebin-distribution-nadapuram-grampanchayath"
published_at: "2023-11-26T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656362ce8d077_bin_1.jpg"
keywords: []
---

# #Bottlebin  | ശുചിത്വ ഗ്രാമം ; നാദാപുരം ഗ്രാമപഞ്ചായത്തിൽ ബോട്ടിൽ ബിൻ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **വരിക്കോളി: [** നാദാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിൽ നിന്നും അജൈവമാലിന്യവും യൂസർ ഫീയും ശേഖരിച്ചതിന്റെ പ്രഖ്യാപനവും, എല്ലാ അയൽ സഭകളിലും സ്ഥാപിക്കാനുള്ള ബോട്ടിൽ ബിന്നുകളുടെ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു .

## Article Content

**വരിക്കോളി: [** നാദാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിൽ നിന്നും അജൈവമാലിന്യവും യൂസർ ഫീയും ശേഖരിച്ചതിന്റെ പ്രഖ്യാപനവും, എല്ലാ അയൽ സഭകളിലും സ്ഥാപിക്കാനുള്ള ബോട്ടിൽ ബിന്നുകളുടെ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു .

പരിപാടിയുടെ ഉദ്ഘാടനം നാദാപുരം എം എൽ എ ഇ കെ വിജയൻ നിർവഹിച്ചു. ചടങ്ങിൽ പി പി ബാലകൃഷ്ണൻ, പി ശ്രീധരൻ, കുഞ്ഞിരാമൻ പൊന്നങ്കോട്ട്, കെ നാരായണൻ, എസ് എം അഷറഫ്, എം ചന്ദ്രൻ,ബിന്ദു എം, ഷിബിൻ എ കെ, എ.കെ ഹരിദാസൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായി.

ഒപ്പം മുൻകൂട്ടി പ്രഖ്യാപിച്ച ഗ്രേഡിങ് സൂചകങ്ങൾ അനുസരിച്ച്,മുഴുവൻ വീടുകളും സന്ദർശിച്ച് ശുചിത്വ നിലവാരം നിർണയിക്കുന്ന പ്രവർത്തനം ഡിസംബർ മാസത്തിൽ നടക്കും.

ഐ എച്ച് ആർ ഡി യിലെ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് വീടുകളുടെ ശുചിത്വ ഗ്രേഡിങ് പ്രവർത്തനം നടക്കുക. ഗ്രേഡിങ് വളണ്ടിയർമാർക്കുള്ള പരിശീലനം, ഗ്രേഡിങ് സൂചകങ്ങൾ വീടുകളിൽ എത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 2024 ജനുവരി 1 ന് വരിക്കോളിയെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165317/clean-village-bottlebin-distribution-nadapuram-grampanchayath)